Skip to content

chithrodayamflashnews.com

November 29, 2026 4:04 pm
വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച)

എന്റെ ദുബായ് യാത്രാവിവരണ അനുഭവ ഡയറിക്കുറിപ്പ്

മാലിനി ജയരാജ്‌ തൃശ്ശൂർ

ഭാഗം1



ഏവർക്കും എന്റെ വിനീതമായ നമസ്കാരം.
ഞാൻ മാലിനി ജയരാജ്‌. ഒരു സാധാരണ വീട്ടമ്മ, ഞാനും എന്റെ മക്കൾ ശില്പയും ശിഖ(ഉണ്ണി )യുമൊത്ത് ദുബായിയിൽ ജോലി ചെയ്യുന്ന ജയേട്ടന്റെ അടുത്തേയ്ക്ക് നടത്തിയ (2022 നവംബർ 16-ഡിസംബർ 15 ) ഈ യാത്രയിൽ കണ്ടതും അവിടെ അനുഭവിച്ചതുമായ കാര്യങ്ങൾ വളരെ സത്യസന്ധമായി എഴുതിയ (തനി നാടൻ ) ഒരു യാത്രാവിവരണ അനുഭവ ഡയറിക്കുറിപ്പാണിത്. ഈ മുപ്പത് ദിവസങ്ങളിലെ രസകരമായ അനുഭവങ്ങൾ വായനക്കാരിൽ എത്തിയ്ക്കുന്നതോടൊപ്പം
എഴുത്തിനെക്കുറിച്ച് കൂടുതൽ പഠിയ്ക്കുക കൂടി ചെയ്യാമെന്ന് കരുതി.

ദുബായ് എന്ന സ്വർഗം

UAE യിലെ 7 എമിറേറ്റ്സ്കളിൽ ഏറ്റവും ജനസാന്ദ്രതയുള്ളതും അതിവേഗം പുരോഗമിച്ചു മുന്നേറിക്കൊണ്ടിരിയ്ക്കുന്നതുമായ എമിറേറ്റാണ് ദുബായ്. അറബിയാണ് ഔദ്യോഗികഭാഷ എങ്കിലും അവിടെച്ചെന്ന് കണ്ടാൽ അതൊരു മിനി കേരളമാണോ എന്ന് തോന്നിപ്പോകും അത്രയും മലയാളികൾ.

ഞങ്ങൾ ആദ്യമായി ദുബായിയിൽ എത്തിയത് 2016 ൽ ആയിരുന്നു. പിന്നീട് 2019ൽ അതുകഴിഞ്ഞ് ഇപ്പോഴിതാ 2022 നവംബർ 16 നും. എത്ര തവണ പോയാലും മടുപ്പുതോന്നാതെ വീണ്ടും വീണ്ടും പോകാൻ കൊതിയ്ക്കുന്ന സ്ഥലം.ആളുകളെ ആകർഷിയ്ക്കുന്ന തരത്തിലുള്ള ഒരു പ്രത്യേക കഴിവുണ്ട് ദുബായിയ്ക്ക് എന്നെനിയ്ക്ക് തോന്നുന്നു.

വർഷത്തിൽ അധികവും ചൂടുള്ള കാലാവസ്ഥയാണ് എങ്കിലും ഏറ്റവും ചൂടേറിയത് ജൂലായിലും തണുപ്പ് കൂടിയത് ഡിസംബറിലും ജനുവരിയിലുമാണ്. പക്ഷേ ഇപ്പോൾ കാലാവസ്ഥയ്ക്ക് കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഈ നവംബർ ഡിസംബർ മാസങ്ങൾ കാര്യമായ ചൂടോ തണുപ്പോ അനുഭവപ്പെട്ടില്ല എന്നത് ഞങ്ങളുടെ ഈ യാത്രയ്ക്ക് അനുകൂലമായി.

താരതമ്യേന കുറ്റകൃത്യമില്ലാത്ത സ്ഥലമാണ് ദുബായ്. ബിസിനസ്സിനോടുള്ള തുറന്ന മനസ്സ് അതിശയകരമായ വളർച്ചയെ പ്രോത്സാഹിപ്പിയ്ക്കുന്നു. അതിവേഗ വികസനമാണ് ഇവിടെ നടക്കുന്നത് എന്നത് ഓരോ തവണയും വരുമ്പോൾ മനസ്സിലാകും. അംബര ചുംബികളായ കെട്ടിടങ്ങൾ, തുറമുഖങ്ങൾ, ബീച്ചുകൾ എന്നിവ കാണേണ്ട കാഴ്ചതന്നെ. കെട്ടിട്ടങ്ങളുടെ വലുപ്പവും ആകൃതിയും നമ്മെ അത്ഭുതപ്പെടുത്തുന്നു.

2009 സെപ്റ്റംബറിലാണ് ഗൾഫ് മേഖലയിലെ ആദ്യത്തെ ഡ്രൈവറില്ലാത്ത അതിവേഗ ഗതാഗത മെട്രോ ലൈനിന്റെ ആദ്യഭാഗം ദുബായിയിൽ പ്രവർത്തനമാരംഭിച്ചത്. യാത്ര ചെയ്യാൻ ഇത്രയും സുഗമമായ മാർഗം വേറെ ഇല്ല എന്നുതന്നെ പറയാം. ഓരോ ഈരണ്ടു മിനിറ്റിലും മെട്രോട്രെയിൻ ലഭ്യമാണ്. മിനിറ്റ്കൾക്കുള്ളിൽ ആണ് ഓരോ സ്റ്റോപ്പിലും എത്തുന്നത് . ട്രെയിനിനകത്തും നിബന്ധനകൾ ഉണ്ട്. കഴിയ്ക്കാനോ കുടിയ്ക്കാനോ സിഗരറ്റ് വലിയ്ക്കാനോ പാടില്ല. നിയമം തെറ്റിച്ചാൽ 200 ദിർഹമാണ് പിഴ.ഇത് എല്ലായിടത്തുംഎഴുതിയിട്ടുണ്ട്താനും. ഒരിയ്ക്കൽ ഞങ്ങൾ മെട്രോയിൽ യാത്രചെയ്യുമ്പോൾ രസകരമായ ഒരനുഭവം ഉണ്ടായി. നോർത്ത് ഇന്ത്യക്കാരായിരുന്ന ഒരച്ഛനും അഞ്ചോ ആറോ വയസ്സുള്ള മകനും ഞങ്ങൾക്കരുകിൽ ഇരുന്നിരുന്നു. ആ മകൻ അതിനകത്ത് എഴുതിവെച്ച കാര്യങ്ങൾ വായിച്ചു നോക്കിയിട്ട് അച്ഛനോട്….

Kid : Dad, do you have 2 0 0 dirhams ?

Dad : Yes, why ?

Kid : If you have 2 0 0 dirhams, you can smoke cigarettes.

Dad smacked kid’s head

Dad : That’s not it. It is the fine for smoking cigarettes.
ആ കുട്ടിയുടെ രസകരമായ കാഴ്ചപ്പാട് ഞങ്ങളെ കുറെച്ചൊന്നുമല്ല ചിരിപ്പിച്ചത് .

ദുബായിയിലെ വൃത്തിയുടെ കാര്യം എടുത്തു പറയേണ്ട ഒന്നാണ്. എല്ലായിടവും നീറ്റ് ആൻഡ് ക്ലീൻ. എപ്പോൾ റോഡിലൂടെ നടക്കാനിറങ്ങിയാലും അവിടെയിവിടെങ്ങളിലായി റോഡ് വൃത്തിയാക്കുന്നവരെ കാണാം. അവർ ഒരു മടിയും കൂടാതെ പ്രവർത്തിയ്ക്കുന്നത് കാണുമ്പോൾ അതിശയം തോന്നാറുണ്ട്. അതുപോലെ പലയിടങ്ങളിലും ഡസ്റ്റ്ബിൻ സ്ഥാപിച്ചിട്ടുണ്ട് അതിനുമുണ്ട് പ്രത്യേകത. പ്ലാസ്റ്റിക്, പേപ്പർ, ജനറൽ വേസ്റ്റ്കൾക്ക് വെവ്വേറെ ബോക്സ്കൾ. അതിന്മേൽ എഴുതി വെച്ചിട്ടുമുണ്ടായിരിയ്ക്കും. എന്നിട്ടും ഒരിയ്ക്കൽ ഒരനുഭവമുണ്ടായി…..

ഞാനും ജയേട്ടനും മക്കളുംകൂടി നടക്കാനിറങ്ങിയതായിരുന്നു. ആ ഭാഗത്ത്‌ അധികം ആളുകളൊന്നും ഉണ്ടായിരുന്നില്ല. എല്ലായിടവും കട്ടകൾ വിരിച്ചതുകാരണം റോഡേതാ നടപ്പാതയേതാ എന്ന് പെട്ടന്ന് മനസ്സിലാവില്ല അത്രയ്ക്ക് മനോഹരം .രാത്രി 8:45 ആയിക്കാണും.ഓരോ കാഴ്ചകൾ കണ്ട് തമാശയും പറഞ്ഞങ്ങനെ പോകുമ്പോൾ ഞങ്ങൾക്ക് മുന്നിൽ ഒരാൾ കുറച്ച് ദൂരെയായി നടക്കുന്നു. കുറച്ചുകഴിഞ്ഞപ്പോൾ റോഡിന്റെ എതിർ സൈഡിൽനിന്ന് ഒരാൾ എന്തോ ഉറക്കേപ്പറഞ്ഞുകൊണ്ട് ഓടിവരുന്നു.ഞങ്ങൾ ചെറുതായി നടത്തതിന്റെ സ്പീഡ് കുറച്ചു. അയാൾ ഇപ്പുറത്തേയ്ക്ക് കടന്നു. ആ രണ്ടുപേരും ഒരുമിച്ച് സംസാരിച്ച് നടക്കുന്നതിനിടയിൽ ഈ ഓടിവന്ന പയ്യൻ കൈയ്യിലുണ്ടായിരുന്ന വെള്ള കടലാസ്സോ മറ്റോ ചുരുട്ടിക്കൂട്ടി ആരും കാണാത്തരീതിയിൽ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ നോക്കി പതുക്കെ അവിടെ എറിഞ്ഞു. ഇതുകണ്ട ഞങ്ങൾക്ക് എത്രയാ ദേഷ്യം വന്നത് എന്നതിന് ഒരു കണക്കില്ല. കാരണം അവിടെ എന്തേലും കിടക്കുകയാണെങ്കിൽത്തന്നെ അത് എടുത്തുമാറ്റാൻ നമുക്കുതോന്നും. അത്രയും വൃത്തിയും ഭംഗിയുമുള്ള സ്ഥലം. ആ ചെയ്തത് ഒരു മലയാളിപ്പയ്യനാണ് എന്നതാ അത്ഭുതം.

ടോയ്ലറ്റ് സൗകര്യങ്ങളുടെ കാര്യമാണെങ്കിൽ അതിന് കൊടുക്കണം നൂറിൽ നൂറ് മാർക്ക്. അത്രയും സൂപ്പർ. ഓരോ ഇടത്തും സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം പ്രത്യേകമായി പത്തും പന്ത്രണ്ടും ടോയ്‌ലെറ്റുകൾ. ഇനി അതിൽ കയറിയാലോ നമ്മളാണ് അത് ആദ്യമായി ഉപയോഗിയ്ക്കുന്നതെന്നു തോന്നും. അത്രയ്ക്ക് വൃത്തി. ഡസ്റ്റ്ബിൻ, ടോയ്ലറ്റ് പേപ്പർ, സുലഭമായി. കാര്യം കഴിഞ്ഞ് പുറത്ത് കടന്നാലോ കൈകാണിച്ചാൽ വെള്ളം വരുന്ന സെൻസർ ഘടിപ്പിച്ച ടാപ്, ഹാൻഡ്‌വാഷ്, കൈ ഉണക്കാൻ ഹാൻഡ് ഡ്രൈയർ, തുടയ്ക്കാൻ ടിഷ്യൂ പേപ്പർ. അതുമാത്രമല്ല അവിടെ വൃത്തിയാക്കാനായി ഒന്നൊരണ്ടോ പേർ ഇരിയ്ക്കുന്നത് കാണാം. ഒരു തുള്ളി വെള്ളം നിലത്തു വീഴുമ്പോഴേയ്ക്ക് അത് തുടയ്ക്കാൻ ഓടി വരുന്ന അവരുടെ ചിരിയ്ക്കുന്ന മുഖം. അതൊന്നും എത്ര പറഞ്ഞാലും മതിവരില്ല.
അതുകൊണ്ടുതന്നെ ഇവിടെ എങ്ങോട്ടെങ്കിലും യാത്രപോകുമ്പോൾ ഇക്കാര്യത്തിൽ യാതൊരു പ്രശ്നവും തോന്നില്ല. നമ്മുടെ നാട്ടിലാണെങ്കിലോ ഒന്നുകിൽ വെള്ളം കുടിയ്ക്കാതിരിയ്ക്കും അല്ലെങ്കിൽ ഒഴിയ്ക്കാതെ പിടിച്ചുവെച്ചിരിയ്ക്കും ഇത് രണ്ടും ശരീരത്തിന് ദോഷമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ.

എനിക്കിഷ്ടമായ മറ്റൊരു കാര്യം ഇവിടുത്തെ ട്രാഫിക് സിസ്റ്റം ആണ്. എല്ലാവരും അത് മാന്യമായ രീതിയിൽ അനുസരിയ്ക്കുന്നു എന്നത് എടുത്തുപറയാതെ വയ്യാ.അതുകൊണ്ടുതന്നെ ഇവിടെ അപകടങ്ങളും കുറവാണ്. ഓരോരുത്തരും എന്തൊരു സമാധാനപരമായിട്ടാ വണ്ടിയോടിയ്ക്കുന്നത്. അത് കാണുമ്പോൾത്തന്നെ നമുക്ക് എന്തൊരു ആശ്വാസാ തോന്നാ. ഓരോ മുക്കിലും മൂലയിലും വരെ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇനി വണ്ടിയോടിയ്ക്കുന്നതിനിടയിൽ വല്ല ഫോണും അറ്റൻഡ് ചെയ്താലോ അപ്പോൾ കിട്ടും എട്ടിന്റെ പണി. അതുകൊണ്ടുതന്നെ ആരും അത്തരം കാര്യങ്ങൾ ചെയ്യാൻ ഒന്ന് മടിയ്ക്കും.

ഇവിടെ വണ്ടിക്കാരേക്കാൾ മുൻഗണന കാൽനടയാത്രക്കാർക്കാണ്. അവർ ഫൂട്പാത്തിൽ നിന്ന് റോഡിലേയ്ക്കിറങ്ങിയാൽ പോകുന്ന വണ്ടി അപ്പോൾത്തന്നെ നിർത്തിക്കോളണം എന്നുള്ളതാ നിയമം. കാൽനടയാത്രക്കാർ റോഡ് ക്രോസ്സ് ചെയ്തിട്ടേ വണ്ടികൾ കടന്നുപോകൂ. ചില വണ്ടിക്കാർ നമ്മളെ ദൂരേന്നു കാണുമ്പോഴേ നിർത്തും ചിലപ്പോൾ നമ്മൾ ക്രോസ്സ് ചെയ്യാനൊന്നും വിചാരിച്ചിട്ടുപോലുമുണ്ടാകില്ല. അവർ നിർത്തിയാൽ പിന്നെ നമ്മൾ നിർബന്ധപൂർവ്വം
ക്രോസ്സ് ചേയ്യേണ്ടതായി വരും. അങ്ങനെ എത്രയോ തവണ അവരുടെ നിർബന്ധത്തിന് വഴങ്ങി റോഡ് ക്രോസ്സ് ചേയ്യേണ്ടതായി വന്നിട്ടുണ്ട്. അപ്പോൾ ജയേട്ടൻ പതുക്കെ ഞങ്ങളോട് പറയും ശ്ശോ.,ഇവരെക്കൊണ്ട് ശല്യായല്ലോ എന്ന്, അതൊക്കെ ഞങ്ങൾ ഒരുപാട് എൻജോയ് ചെയ്തങ്ങനെ നടന്നുപോകും. മാത്രമല്ല കാൽനട യാത്രക്കാർ സിഗ്നലിൽ കാത്തുനിൽക്കുമ്പോൾ സിഗ്നൽ ലൈറ്റിന്റെ പോസ്റ്റിന്മേൽ’wait’ ബട്ടൺ ഉണ്ടാകും അത് നമ്മൾ അമർത്തുമ്പോൾ പെട്ടന്ന് തന്നെ സിഗ്നൽ ചേഞ്ച്‌ ആകുകയും സ്പീഡിൽ വരുന്ന വാഹനങ്ങൾക്ക് ക്രോസ്സിങ്ങിൽ ആൾക്കാരുണ്ടെന്ന് മനസ്സിലാക്കി സ്പീഡ് കുറച്ച് വരാനും സഹായിയ്ക്കുന്നു. റെഡ് ലൈറ്റ് തെളിഞ്ഞ് കഴിഞ്ഞാൽ നമുക്ക് സമാധാനത്തോടെ റോഡ് ക്രോസ്സ് ചെയ്യാം. പക്ഷേ കേരളത്തിലോ!!എന്താ സ്ഥിതി. വായു ഗുളിക വാങ്ങാൻ പോകുന്ന അതേ സ്പീഡിലല്ലേ വണ്ടികൾ കുതിച്ചുപായുന്നത്. ഈ ശ്രദ്ധയില്ലായ്മയിൽ പാവം കാൽനടയാത്രക്കാർ എത്രപേരാ മരണത്തെ പുൽകിയതായി ദിവസേനെ പത്രത്തിലും മറ്റും നാം കാണുന്നത്.

പലപ്പോഴും ചിന്തിയ്ക്കും സാക്ഷരതയിൽ
ഒന്നാംസ്ഥാനത്തുനിൽക്കുന്നു എന്ന് നമ്മൾ നാഴികയ്ക്ക് നാൽപ്പതുവട്ടം വീമ്പിളക്കിക്കൊണ്ട് പറഞ്ഞ് നടക്കുന്ന കേരളമെന്ന നമ്മുടെ നാട് ഇതുപോലെ അല്ലെങ്കിൽ ഇതിന്റെ പകുതിയെങ്കിലും പുരോഗതി പ്രാപിയ്ക്കാൻ എത്ര കാലം കാത്തിരിയ്ക്കേണ്ടി വരും എന്നത്. അങ്ങനെ സംഭവിയ്ക്കുമോ എന്നെങ്കിലും??…അതിനായി കാത്തിരിയ്ക്കാം അല്ലേ!!

തുടരും..,.

CLICK IN IMAGEFOR READ
2 Comments

[…] എന്റെ ദുബായ് യാത്രാവിവരണ അനുഭവ ഡയറിക… എന്റെ ദുബായ് യാത്രാവിവരണ അനുഭവ ഡയറിക്കുറിപ്പ്-( 2) മാലിനി ജയരാജ്‌ ( തൃശ്ശൂർ ) എന്റെ ദുബായ് യാത്രാവിവരണ അനുഭവ ഡയറിക്കുറിപ്പ്- 3- മാലിനി ജയരാജ്‌ ( തൃശ്ശൂർ Spread the love […]

Jeeja February 23, 2023
| |

വളരെ നന്നായിരിക്കുന്നു….. അഭിനന്ദനങ്ങൾ 🥰

Whatsapp Image 2024 04 01 At 18.33.29 B82062e6