പുസ്തകത്തെക്കുറിച്ചു ചെറു വിവരണം
ചരിത്രം പരിശോദിച്ചാൽ എത്രയോ നമ്മൾ അറിയാത്ത കഥകൾ ഈ ഭൂമിയിൽ ഒളിഞ്ഞിരിക്കുന്നുണ്ട്. ചരിത്രത്തെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൻ കഴിയുന്ന രീതിയിൽ കഥയാക്കി മാറ്റിയിരിക്കുന്ന പുസ്തകമാണ് ദിപി ഡിജു എഴുതിയ “കാപ്പിരി മുത്തപ്പൻ” എന്ന ബാല സാഹിത്യ നോവൽ. ആരും അറിയാത്ത ആ ചരിത്രത്തെ കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ചിത്രങ്ങളുമുൾപ്പെടുത്തി കഥയാക്കി മാറ്റിയിരിക്കുന്നു. കാപ്പിരി മുത്തപ്പനെ കുറിച്ചു കേൾക്കുമ്പോൾ കുട്ടികളിൽ കൗതുകം ജനിപ്പിക്കുന്ന മിത്തുകളും ചരിത്ര രേഖകളിലെ പരാമർശവും ചേർത്ത് തുന്നിയ കൊച്ചു കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കാൻ കഴിയുന്ന ചരിത്ര കഥയാണ് കാപ്പിരി മുത്തപ്പൻ എന്ന ഈ പുസ്തകം. നല്ല കഥപോലെ ചരിത്രം അറിയാൻ ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാനുതകുന്ന വിധത്തിൽ തയ്യാറാക്കിയ പുസ്തകം.

പുസ്തകം – കാപ്പിരി മുത്തപ്പൻ
എഴുത്തുകാരൻ – ദിപി ഡിജു.
ബുക്ക് വിഭാഗം – ബാല സാഹിത്യ നോവൽ
പേജ് – 80
വില– 140
പ്രസാധകർ – പ്രവദ ബുക്സ്
ഫോൺ നമ്പർ – 09400294893

No Comment.