ഇടുക്കി ദേവികുളം താലൂക്കിലെ നെല്ലിത്താനം എസ്റ്റേറ്റ് പാട്ട വ്യവസ്ഥയില്‍ പ്ലാൻറേഷൻ കോർപ്പറേഷന് കൈമാറാൻ റവന്യൂ വകുപ്പിന്റെ ഉത്തരവ്.
സുപ്രീം കോടതി വിധിന്യായ പ്രകാരം സർക്കാർ ഏറ്റെടുത്ത 224.21 ഏക്കർ റവന്യൂ ഭൂമിയാണിത്. ലീസ് പ്രൊപ്പോസല്‍ എത്രയും വേഗം സർക്കാരില്‍ ലഭ്യമാക്കുന്നതിനുള്ള നടപടി ലാൻഡ് റവന്യൂ കമീഷണർ സ്വീകരിക്കണമെന്നും റവന്യൂ പ്രിൻസിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ ഉത്തരവില്‍ വ്യക്തമാക്കി.
ആനവരിട്ടി വില്ലേജിലെ റീസർവേ നമ്പർ 12,13,24,15,16 എന്നിവയില്‍ ഉള്‍പ്പെട്ട ഭൂമിയാണിത്. നെല്ലിത്താനം എസ്റ്റേറ്റിലെ ഏലംകൃഷിയില്‍ നിന്ന് ആദായങ്ങള്‍ നഷ്ടപ്പെട്ടു പോകാതിരിക്കാനും, ഏലച്ചെടികള്‍ പരിപാലിച്ച് സംരക്ഷിക്കുന്നതിനും ആദായം സർക്കാരിലേക്ക് മുതല്ക്കൂട്ടുന്നതിനുമാണ് പ്ലാൻറേഷൻ കോർപ്പറേഷന് പാട്ട വ്യവസ്ഥയില്‍ കൈമാറുന്നത്.
No Comment.