പൂരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കകോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ. ‘ജുഡീഷ്യല്‍ അന്വേഷണം മാത്രമേ ഞങ്ങള്‍ അംഗീകരിക്കൂ.പിണറായിയുടെ വകുപ്പിന് കീഴിലുള്ള ഒരന്വേഷണ ഏജൻസി അന്വേഷിച്ചാലും സത്യം പുറത്ത് വരില്ല. ക്രൈം ബ്രാഞ്ച് അന്വേഷണം എന്നത് സി.പി.ഐയെ തൃപ്തിപ്പെടുത്താനും എം.ആർ. അജിത് കുമാറിനെ രക്ഷിക്കാനുമുള്ള ശ്രമമാണ്. അത് അംഗീകരിക്കാനാവില്ല’ -കെ. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മുമ്ബാകെയോ എല്‍.ഡി.എഫിലോ സി.പി.ഐ പറഞ്ഞ കാര്യങ്ങള്‍ ഇതുവരെ പിൻവലിച്ചിട്ടില്ലെന്ന് റവന്യു മന്ത്രി കെ.രാജൻ. നിലപാട് പിൻവലിക്കാത്ത സാഹചര്യത്തില്‍ ഈ വിഷയത്തില്‍ മാറ്റം വന്നിട്ടില്ലെന്ന് മനസിലാക്കാം. നിലവിലെ അഭിപ്രായവുമായി മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കാലത്ത് മന്ത്രിമാർ പോലും സ്വകാര്യ വാഹനത്തിലും കാല്നടയായുമാണ് പൂരം നടന്ന സ്ഥലത്തേക്ക് പോയത്. ആ സമയത്ത് ആംബുലൻസില്‍ ആർക്കെല്ലാം സഞ്ചരിക്കാമെന്നത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പിന്റെ നിയമാവലിയുണ്ട്. മാനദണ്ഡം കൃത്യമായി പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ടുണ്ട്. പരാതി അന്വേഷിക്കട്ടെ എന്നും മന്ത്രി രാജൻ വ്യക്തമാക്കി.
No Comment.