Skip to content

chithrodayamflashnews.com

November 28, 2026 2:19 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

പൂരം വിവാദം തുടരുന്നു.

പൂരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കകോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ. ‘ജുഡീഷ്യല്‍ അന്വേഷണം മാത്രമേ ഞങ്ങള്‍ അംഗീകരിക്കൂ.പിണറായിയുടെ വകുപ്പിന് കീഴിലുള്ള ഒരന്വേഷണ ഏജൻസി അന്വേഷിച്ചാലും സത്യം പുറത്ത് വരില്ല. ക്രൈം ബ്രാഞ്ച് അന്വേഷണം എന്നത് സി.പി.ഐയെ തൃപ്തിപ്പെടുത്താനും എം.ആർ. അജിത് കുമാറിനെ രക്ഷിക്കാനുമുള്ള ശ്രമമാണ്. അത് അംഗീകരിക്കാനാവില്ല’ -കെ. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മുമ്ബാകെയോ എല്‍.ഡി.എഫിലോ സി.പി.ഐ പറഞ്ഞ കാര്യങ്ങള്‍ ഇതുവരെ പിൻവലിച്ചിട്ടില്ലെന്ന് റവന്യു മന്ത്രി കെ.രാജൻ. നിലപാട് പിൻവലിക്കാത്ത സാഹചര്യത്തില്‍ ഈ വിഷയത്തില്‍ മാറ്റം വന്നിട്ടില്ലെന്ന് മനസിലാക്കാം. നിലവിലെ അഭിപ്രായവുമായി മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കാലത്ത് മന്ത്രിമാർ പോലും സ്വകാര്യ വാഹനത്തിലും കാല്‍നടയായുമാണ് പൂരം നടന്ന സ്ഥലത്തേക്ക് പോയത്. ആ സമയത്ത് ആംബുലൻസില്‍ ആർക്കെല്ലാം സഞ്ചരിക്കാമെന്നത് സംബന്ധിച്ച്‌ ബന്ധപ്പെട്ട വകുപ്പിന്‍റെ നിയമാവലിയുണ്ട്. മാനദണ്ഡം കൃത്യമായി പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ടുണ്ട്. പരാതി അന്വേഷിക്കട്ടെ എന്നും മന്ത്രി രാജൻ വ്യക്തമാക്കി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6