| കോഴിക്കോട് | സൗദി ഗെയിംസിലെ സ്വർണ നേട്ടത്തിലൂടെ മൂന്നാം തവണയും രണ്ടേകാൽ കോടി രൂപയുടെ സമ്മാനം നേടി കൊടുവള്ളി സ്വദേശി ഖദീജ നിസ. സൗദി ദേശീയ ഗെയിംസിലെ ബാഡ്മിന്റൻ വനിതാ സിംഗിൾസിൽ ഹാട്രിക് നേട്ടവുമായാണ് ഖദീജ ചരിത്രം സൃഷ്ടിച്ചത്. മറ്റു 2 മലയാളി താരങ്ങളും ഇത്തവണ മെഡൽ നേടിയിട്ടുണ്ട്.
ഇത്തിഹാദ് ക്ലബ്ബിനു വേണ്ടി കളത്തിലിറങ്ങിയ ഖദീജ നിസയ്ക്കെതിര കടുത്ത വെല്ലുവിളിയാണ് ഫിലിപ്പീൻസ് താരം പെനഫ്ളോർ അരീലെ ഉയർത്തിയത്. വനിതാ സിംഗിൾസിൽ വെങ്കലം നേടിയത് മലയാളി താരം ചെങ്ങശേരി ഷിൽനയാണ്. കഴിഞ്ഞ 2 ദേശീയ ഗെയിംസിലും പുരുഷ വിഭാഗത്തിൽ സ്വർണ മെഡൽ നേടിയ ഷൈഖ് മെഹദ് മൂന്നാം സ്ഥാനത്തേക്ക് പിന്തളളിയതോടെ മൂന്നാം തവണയും ബാഡ്മിന്റൻ വിഭാഗത്തിൽ ഹാട്രിക് സ്വർണം നേടിയ റെക്കോർഡ് ഖദീജ നിസയ്ക്കു സ്വന്തമായി. രണ്ടേകാൽ കോടി രൂപയാണ് (10 ലക്ഷം റിയാൽ) ഖദീജക്ക് ലഭിക്കുക. പുരുഷ സിംഗിൾസിൽ ഇഞ്ചോടിഞ്ച് തീപാറും പോരാട്ടത്തിനാണ് ഗെയിംസ് നഗരി സാക്ഷിയായത്. ബഹ്റൈൻ ദേശീയ താരം ഹസൻ അദ്നാൻ ആയിരുന്നു എതിരാളി. അൽ നാസർ ക്ലബ്ബിനു വേണ്ടി കളത്തിലിറങ്ങിയ അദ്നാനെ മലയാളി താരം കുറ്റിക്കാട്ടൂർ സ്വദേശി ഷാമിൽ പിടിച്ചുകെട്ടി.
പുരുഷ, വനിതാ ബാഡ്മിന്റൻ സിംഗിൾസിൽ ആറു സ്ഥാനങ്ങളിൽ രണ്ട് സ്വർണവും രണ്ട് വെങ്കലവും ഉൾപ്പെടെ നാലു മെഡലുകൾ ഇന്ത്യക്കാർക്കാണ്. അതിൽ രണ്ട് സ്വർണം ഉൾപ്പെടെ മൂന്നെണ്ണം മലയാളികൾ നേടിയത് പ്രവാസി മലയാളികൾക്കും അഭിമാനമായി
No Comment.