Skip to content

chithrodayamflashnews.com

November 28, 2026 2:09 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

സൗദിയിൽ സ്വർണനേട്ടം; മൂന്നാം തവണയും രണ്ടേകാൽ കോടി നേടി കൊടുവള്ളി സ്വദേശി ഖദീജ നിസ

| കോഴിക്കോട് | സൗദി ഗെയിംസിലെ സ്വർണ നേട്ടത്തിലൂടെ മൂന്നാം തവണയും രണ്ടേകാൽ കോടി രൂപയുടെ സമ്മാനം നേടി കൊടുവള്ളി സ്വദേശി ഖദീജ നിസ. സൗദി ദേശീയ ഗെയിംസിലെ ബാഡ്മിന്റൻ വനിതാ സിംഗിൾസിൽ ഹാട്രിക് നേട്ടവുമായാണ് ഖദീജ ചരിത്രം സൃഷ്ടിച്ചത്. മറ്റു 2 മലയാളി താരങ്ങളും ഇത്തവണ മെഡൽ നേടിയിട്ടുണ്ട്.

ഇത്തിഹാദ് ക്ലബ്ബിനു വേണ്ടി കളത്തിലിറങ്ങിയ ഖദീജ നിസയ്‌ക്കെതിര കടുത്ത വെല്ലുവിളിയാണ് ഫിലിപ്പീൻസ് താരം പെനഫ്‌ളോർ അരീലെ ഉയർത്തിയത്. വനിതാ സിംഗിൾസിൽ വെങ്കലം നേടിയത് മലയാളി താരം ചെങ്ങശേരി ഷിൽനയാണ്. കഴിഞ്ഞ 2 ദേശീയ ഗെയിംസിലും പുരുഷ വിഭാഗത്തിൽ സ്വർണ മെഡൽ നേടിയ ഷൈഖ് മെഹദ് മൂന്നാം സ്ഥാനത്തേക്ക് പിന്തളളിയതോടെ മൂന്നാം തവണയും ബാഡ്മിന്റൻ വിഭാഗത്തിൽ ഹാട്രിക് സ്വർണം നേടിയ റെക്കോർഡ് ഖദീജ നിസയ്ക്കു സ്വന്തമായി. രണ്ടേകാൽ കോടി രൂപയാണ് (10 ലക്ഷം റിയാൽ) ഖദീജക്ക് ലഭിക്കുക. പുരുഷ സിംഗിൾസിൽ ഇഞ്ചോടിഞ്ച് തീപാറും പോരാട്ടത്തിനാണ് ഗെയിംസ് നഗരി സാക്ഷിയായത്. ബഹ്‌റൈൻ ദേശീയ താരം ഹസൻ അദ്‌നാൻ ആയിരുന്നു എതിരാളി. അൽ നാസർ ക്ലബ്ബിനു വേണ്ടി കളത്തിലിറങ്ങിയ അദ്‌നാനെ മലയാളി താരം കുറ്റിക്കാട്ടൂർ സ്വദേശി ഷാമിൽ പിടിച്ചുകെട്ടി.

പുരുഷ, വനിതാ ബാഡ്മിന്റൻ സിംഗിൾസിൽ ആറു സ്ഥാനങ്ങളിൽ രണ്ട് സ്വർണവും രണ്ട് വെങ്കലവും ഉൾപ്പെടെ നാലു മെഡലുകൾ ഇന്ത്യക്കാർക്കാണ്. അതിൽ രണ്ട് സ്വർണം ഉൾപ്പെടെ മൂന്നെണ്ണം മലയാളികൾ നേടിയത് പ്രവാസി മലയാളികൾക്കും അഭിമാനമായി

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6