Skip to content

chithrodayamflashnews.com

November 28, 2026 1:39 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഇ.പിയെ കുത്തി നോവിച്ച് കെ.എസ്.ഉള്ളിലെ കള്ളികൾ ഉടൻ പുറത്തേയ്ക്ക്

ഇ.പിയെ കുത്തി നോവിച്ച് കെ.എസ്.ഉള്ളിലെ കള്ളികൾ ഉടൻ പുറത്തേയ്ക്ക്

മുതിര്‍ന്ന സി.പി.എം. നേതാവ് ഇ.പി. ജയരാജന്റെ ബദ്ധശത്രു കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനാണ്. സുധാകരൻ പിണറായി വിജയനെ കൊല്ലാൻ അയച്ച വാടകക്കൊലയാളികൾ വെച്ച വെടിയാണ് തന്റെ കഴുത്തിൽ കൊണ്ടത് എന്നാണ് അദ്ദേഹം എല്ലാക്കാലത്തും ആക്ഷേപിക്കുന്നത്.

ഇക്കാര്യം കോടതിയിൽ തെളിയിക്കാൻ ഇതുവരെ ഇ.പിക്ക് സാധിച്ചിട്ടില്ലെങ്കിലും അദ്ദേഹം നിലപാടിൽ നിന്നും ഇതുവരെ പിന്നോട്ടുപോയിട്ടില്ല. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ഇ.പിയോട് തനിക്ക് സഹതാപം മാത്രമാണെന്ന കെ. സുധാകരന്റെ പരാമര്‍ശം വിലയിരുത്തപ്പെടുന്നത്. സി.പി.എമ്മിനുവേണ്ടി സ്വന്തം ജീവൻ പണയംവെച്ച് പൊരുതിയ ഇ.പി. ഇന്ന് പാര്‍ട്ടിയിൽ നിന്നും പുറത്തേയ്ക്കുള്ള പാതയിലാണ് എന്ന് വ്യക്തമാക്കുന്ന പരിഹാസമാണ് കെ. സുധാകരൻ ഉന്നയിച്ചത്.ഇതുമായി ബന്ധപ്പെട്ട് സുധാകരനോട് അടുത്ത വൃത്തങ്ങൾ പറയുന്നത് ഇങ്ങിനെ – ഇ.പിക്ക് സി.പി.എമ്മിൽ ഇനിയും തുടരാനാകില്ല. അദ്ദേഹത്തെ പാര്‍ട്ടി പുറത്താക്കിയാൽ ഒരിക്കലും കെ. സുധാകരന്റെ മടയിൽ അഭയം തേടില്ല. അദ്ദേഹം ബി.ജെ.പി. പിന്തുണയോടെ എതിര്‍പക്ഷത്ത് ശക്തമായി നിലകൊള്ളും. ഒരുപക്ഷേ, ഇ.പിയെ കേന്ദ്രമന്ത്രിയോ ഗവര്‍ണറോ ആക്കിയാലും അത്ഭുതപ്പെടാനില്ല. കേന്ദ്രമന്ത്രിസ്ഥാനത്തിനാണ് കൂടുതൽ സാദ്ധ്യത. ഇവിടെ കരുതിക്കൂട്ടിയുള്ള കളിയാണ് ഇ.പി. കളിക്കുന്നത്. അതുകൊണ്ടാണ് പിണറായിയും കരുതലോടെ നീങ്ങുന്നത്.എന്നാൽ സി.പി.എം. ഔദ്യോഗികപക്ഷം ഇ.പിയുടെ പുറത്തുപോക്ക് പാടേ നിരാകരിക്കുകയാണ്. ഇ.പിയെ പാര്‍ട്ടിയിൽ നിലനിര്‍ത്തി നിര്‍ജ്ജീവമാക്കി ഒതുക്കാനാണ് തത്പരകക്ഷികളുടെ നീക്കം. അതേസമയം, പാര്‍ട്ടി സമ്മേളനങ്ങൾ കഴിയുന്നതോടെ നെല്ലും പതിരും വേര്‍തിരിഞ്ഞ് സി.പി.എമ്മിൽ പുതിയ യുഗപ്പിറവി തന്നെ സൃഷ്ടിക്കപ്പെടും എന്ന് കരുതുന്നവരും നിരവധിയാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6