ഇ.പിയെ കുത്തി നോവിച്ച് കെ.എസ്.ഉള്ളിലെ കള്ളികൾ ഉടൻ പുറത്തേയ്ക്ക്
മുതിര്‍ന്ന സി.പി.എം. നേതാവ് ഇ.പി. ജയരാജന്റെ ബദ്ധശത്രു കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനാണ്. സുധാകരൻ പിണറായി വിജയനെ കൊല്ലാൻ അയച്ച വാടകക്കൊലയാളികൾ വെച്ച വെടിയാണ് തന്റെ കഴുത്തിൽ കൊണ്ടത് എന്നാണ് അദ്ദേഹം എല്ലാക്കാലത്തും ആക്ഷേപിക്കുന്നത്.
ഇക്കാര്യം കോടതിയിൽ തെളിയിക്കാൻ ഇതുവരെ ഇ.പിക്ക് സാധിച്ചിട്ടില്ലെങ്കിലും അദ്ദേഹം നിലപാടിൽ നിന്നും ഇതുവരെ പിന്നോട്ടുപോയിട്ടില്ല. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ഇ.പിയോട് തനിക്ക് സഹതാപം മാത്രമാണെന്ന കെ. സുധാകരന്റെ പരാമര്‍ശം വിലയിരുത്തപ്പെടുന്നത്. സി.പി.എമ്മിനുവേണ്ടി സ്വന്തം ജീവൻ പണയംവെച്ച് പൊരുതിയ ഇ.പി. ഇന്ന് പാര്‍ട്ടിയിൽ നിന്നും പുറത്തേയ്ക്കുള്ള പാതയിലാണ് എന്ന് വ്യക്തമാക്കുന്ന പരിഹാസമാണ് കെ. സുധാകരൻ ഉന്നയിച്ചത്.ഇതുമായി ബന്ധപ്പെട്ട് സുധാകരനോട് അടുത്ത വൃത്തങ്ങൾ പറയുന്നത് ഇങ്ങിനെ – ഇ.പിക്ക് സി.പി.എമ്മിൽ ഇനിയും തുടരാനാകില്ല. അദ്ദേഹത്തെ പാര്‍ട്ടി പുറത്താക്കിയാൽ ഒരിക്കലും കെ. സുധാകരന്റെ മടയിൽ അഭയം തേടില്ല. അദ്ദേഹം ബി.ജെ.പി. പിന്തുണയോടെ എതിര്‍പക്ഷത്ത് ശക്തമായി നിലകൊള്ളും. ഒരുപക്ഷേ, ഇ.പിയെ കേന്ദ്രമന്ത്രിയോ ഗവര്‍ണറോ ആക്കിയാലും അത്ഭുതപ്പെടാനില്ല. കേന്ദ്രമന്ത്രിസ്ഥാനത്തിനാണ് കൂടുതൽ സാദ്ധ്യത. ഇവിടെ കരുതിക്കൂട്ടിയുള്ള കളിയാണ് ഇ.പി. കളിക്കുന്നത്. അതുകൊണ്ടാണ് പിണറായിയും കരുതലോടെ നീങ്ങുന്നത്.എന്നാൽ സി.പി.എം. ഔദ്യോഗികപക്ഷം ഇ.പിയുടെ പുറത്തുപോക്ക് പാടേ നിരാകരിക്കുകയാണ്. ഇ.പിയെ പാര്‍ട്ടിയിൽ നിലനിര്‍ത്തി നിര്‍ജ്ജീവമാക്കി ഒതുക്കാനാണ് തത്പരകക്ഷികളുടെ നീക്കം. അതേസമയം, പാര്‍ട്ടി സമ്മേളനങ്ങൾ കഴിയുന്നതോടെ നെല്ലും പതിരും വേര്‍തിരിഞ്ഞ് സി.പി.എമ്മിൽ പുതിയ യുഗപ്പിറവി തന്നെ സൃഷ്ടിക്കപ്പെടും എന്ന് കരുതുന്നവരും നിരവധിയാണ്.
No Comment.