തണുപ്പകറ്റാൻ മുറിയിൽ വിറക് കത്തിച്ചു; പുക ശ്വസിച്ച് മലയാളിയ്ക്ക് സൗദിയിൽ ദാരുണാന്ത്യം
അബഹ: സൗദി അറേബ്യയിൽ മലയാളി മരണപ്പെട്ടു.തണുപ്പകറ്റാൻ മുറിയിൽ വിറക് കത്തിച്ചതിനെ തുടന്നുണ്ടായ പുക ശ്വസിച്ചാണ് സൗദിയിൽ മലയാളി മരണപ്പെട്ടത്. അബഹ അൽ നമാസിലെ അൽ താരിഖിൽ വീട്ടു ജോലി ചെയ്യുന്ന വയനാട് പാപ്ലശ്ശേരി സ്വദേശി തുക്കടക്കുടിയിൽ അസൈനാർ ആണ് മരിച്ചത്. 45 വയസായിരുന്നു.
ഭാര്യയുടെ പ്രസവത്തിനായി അടുത്ത മാസം നാട്ടിലേക്ക് പോവാനിരിക്കെയാണ് മരണം സംഭവിച്ചത്. 14 വർഷമായി പ്രവാസ ജീവിതം നയിച്ച വ്യക്തിയാണ് അസൈനാർ.
പിതാവ്: പരേതനായ മോയ്ദീൻകുട്ടി. മാതാവ്: ആയിഷ. ഭാര്യ: ഷെറീന. മക്കൾ: മുഹ്സിൻ, മൂസിൻ.
No Comment.