ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇസ്ലാം മതം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് സഹതാരം
റിയാദ് സൗദി അറേബ്യൻ ഫുട്ബോൾ ക്ലബ്ബ് അൽ നസറിന്റെ പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് സഹതാരത്തിന്റെ വെളിപ്പെടുത്തൽ. ഒരു അറബ് ടിവി ഷോയിൽ അതിഥിയായി എത്തിയപ്പോൾ അൽ നസറിന്റെ മുൻ ഗോൾകീപ്പറായിരുന്ന വലീദ് അബ്ദുള്ള പറഞ്ഞ വാക്കുകൾ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മതംമാറ്റത്തെക്കുറിച്ച് റൊണാൾഡോയുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം അതിന് താത്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നും ദി എക്സ്പ്രസ് ട്രിബ്യൂൺറിപ്പോർട്ട് ചെയ്യുന്നു. ”റൊണാൾഡോ യഥാർത്ഥത്തിൽ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നു. ഞാൻ അദ്ദേഹത്തോട് ഇതിനെക്കുറിച്ച് സംസാരിച്ചപ്പോൾ അദ്ദേഹം താൽപ്പര്യം പ്രകടിപ്പിച്ചു. ഒരിക്കൽ ഗോൾ നേടിയ ശേഷം അദ്ദേഹം മൈതാനത്ത് സുജൂദ് (പ്രണാമം) നടത്തിയിട്ടുണ്ട്. മാത്രമല്ല ഇസ്ലാമിക പാരമ്പര്യം പിന്തുടരാൻ അദ്ദേഹം സഹതാരങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട്.” – വലീദ് പറഞ്ഞു.
ടീമിലെ മുസ്ലിംകളായ താരങ്ങളുമായി വളരെ അടുത്ത ബന്ധം വളർത്തിയെടുക്കാനും അതുവഴി ഇസ്ലാമിക പാരമ്പര്യങ്ങൾ മനസിലാക്കിയെടുക്കാനും റൊണാൾഡോ അതീവ താത്പര്യം കാണിച്ചിട്ടുണ്ട്. പരിശീലന സെഷനുകളിൽ തന്റെ സഹതാരങ്ങൾക്ക് പ്രാർത്ഥന നടത്താൻ ആവശ്യമായ സമയമുണ്ടെന്ന് അദ്ദേഹം ഉറപ്പാക്കാറുണ്ടായിരുന്നുവെന്നും വലീദ് കൂട്ടിച്ചേർത്തു.
No Comment.