കവിത

അമ്മയാം നന്മയുടെ
നൽവൃക്ഷ ശാഖയിൽ വിരിയുന്ന സുന്ദര സൂനങ്ങൾ മക്കളല്ലോ..
ഉമ്മകൾ കൊണ്ടു പൊതിയുന്ന വാത്സല്യ സ്നേഹസ്വരൂപിണി അമ്മയല്ലോ..
ആദ്യാക്ഷരത്തിൽ നന്മയാണമ്മ…
അമ്മിഞ്ഞ പാലിൽ മാധുര്യമൂട്ടി
അറിവിന്റെ വെട്ടം പകർന്നതമ്മ…
കുട്ടികുറുമ്പുകൾ കാട്ടുന്ന നേരത്തും
വാശിയായി പൊട്ടിക്കരയുന്ന നേരത്തും
പൊന്നേ പൊരുളെ മണിമുത്തെയെന്നോതി
സ്നേഹം പകർന്നതും അമ്മയല്ലോ,..
പിഞ്ചിളം ചുണ്ടത്തു മുത്തങ്ങൾ നൽകി മാറോടണച്ചുറക്കുന്നതും അമ്മയല്ലോ…
അമ്പിളിമാമന്റെ തൂവെളിച്ചം കാട്ടി പാലമൃതൂട്ടുതും
അമ്മയല്ലോ…
അക്ഷരം കൂട്ടി വാക്കുകൾ ചൊല്ലുവാൻ
ആദ്യം പഠിപ്പിച്ചതും അമ്മയല്ലോ..
പിച്ചവെച്ചാദ്യം നടക്കാൻ പഠിച്ചതും
അമ്മതൻ കൈകളാൽ തന്നെയല്ലോ…?
ഈ സർഗ്ഗഭൂവിലെ യാത്രയിലെന്നും വഴികാട്ടിയാവതും അമ്മയല്ലോ..?
ജീവന്റെ ഉപ്പും മധുരവും നൽകി
പ്രാണന്റെ പ്രാണനായ് ചേർത്തുവച്ചെന്നും കരുതലായായെന്നും കാക്കുന്നു അമ്മ…
ശീലായ്മ വല്ലതും
വന്നുപോയാൽ ഉണ്ണാതുറങ്ങാതെ കാത്തിരിക്കും
ഉള്ള പിടയ്ക്കും മനസ്സുമായി
അമ്മയാം ദൈവമെന്നെത്ര സത്യം.
കാലം കഴിഞ്ഞുപോയ്മറഞ്ഞാലും
ഇല്ല മറക്കില്ല അമ്മ നമ്മേ…
ശാഠ്യങ്ങളേറെ കാറ്റിമ്പോൾ
തെല്ലു വഴക്കു പറഞ്ഞിരിക്കാം,
ഉള്ളം പിടഞ്ഞതു ചൊല്ലുന്നതമ്മ ഉള്ളിലൊരല്പവും ദേഷ്യമില്ലാതല്ലോ…
കർമ്മ കാണ്ഡങ്ങൾ തേടുമ്പോഴും
ജീവിത ലക്ഷ്യങ്ങൾ നമ്മൾ തേടുമ്പോഴും അമ്മയുടെ പ്രാർത്ഥനകൾ അതിരുകളില്ലാതെ നിത്യവും നമ്മെ രക്ഷിച്ചിടുന്നു…
നല്ലോരു നാളെതൻ നന്മയെ കാണുവാൻ നല്ലവഴിക്കു നയിച്ചീടുവാൻ അമ്മയല്ലാതെയാരുണ്ട് ഭൂവിൽ
ആ നന്മയല്ലാതെ ആരുണ്ട് ഭൂവിൽ…
കൺകണ്ട ദൈവമാണമ്മ…. സ്നേഹസ്വരൂപിണി അമ്മ,…
പത്തമ്മമാർ ഒത്തുചേർന്നാലും
പെറ്റമ്മയോളം
വരില്ലതെത്ര സത്യം….

No Comment.