Skip to content

chithrodayamflashnews.com

November 28, 2026 1:05 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഭാസ്കരൻ മാഷിന്റെ ഓർമകളിൽ വിപിൻ മോഹൻ

ഭാസ്കരൻ മാഷിന്റെ ഓർമകളിൽ വിപിൻ മോഹൻ

നീലക്കുയിൽ ഐ എഫ് എഫ് കെ യിൽ

29 -ാമത് ഐ എഫ് എഫ് കെയുടെ അഞ്ചാം ദിനത്തിൽ പി. ഭാസ്കരന്റെ സ്മരണകൾ ഉണർത്തി നീലക്കുയിലിന്റെ പ്രദർശനം നടന്നു. നീലക്കുയിലിൽ ബാലതാരമായി അഭിനയിച്ച പ്രശസ്ത ഛായാഗ്രാഹകൻ വിപിൻ മോഹനെ നിള തിയേറ്ററിൽ നടന്ന ചടങ്ങിൽ ആദരിച്ചു. ചിത്രത്തിലെ ജീവിച്ചിരിക്കുന്ന ഏക അഭിനേതാവായ വിപിൻ മോഹന് ചലച്ചിത്ര അക്കാദമിയുടെ ആദരം സെക്രട്ടറി സി അജോയ് അർപ്പിച്ചു.

നീലക്കുയിലിന്റെ ചിത്രീകരണത്തിന്റെയും ഭാസ്കരൻ മാഷിന്റെ കൂടെ പ്രവർത്തിച്ചതിന്റെയും ഓർമ്മകളിൽ വിപിൻ മോഹൻ വാചാലനായി. ഭാസ്‌ക്കരൻ മാഷ് തനിക്കൊരു സഹോദരനെപ്പോലെയാണെന്നു അദ്ദേഹം പറഞ്ഞു.

ഐക്യകേരളം സ്വപ്നം കാണുകയും ,കേരളത്തിന്റെ രാഷ്ട്രീയ ഭൂതകാലത്തിൽ വിപ്ലവത്തിന്റെ വെളിച്ചം വിതറുകയും ചെയ്ത പി.ഭാസ്കരൻ നവോത്‌ഥാന കേരളത്തിന്റെ നായകനാണെന്ന്, ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ പ്രേം കുമാർ അഭിപ്രായപ്പെട്ടു.

‘മലയാള സിനിമയിലും ആകാശവാണിയിലെ പ്രവർത്തന രീതിയിലും സാഹിത്യ സംസ്ക്കാരത്തിന് രൂപം നൽകിയത് ഭാസ്കരൻ മാഷാണ്, മലയാള സിനിമയിൽ ആദ്യമായി തനതായ ഗാനങ്ങൾ ചിട്ടപ്പെടുത്തിയതും അദ്ദേഹം തന്നെയാണ്. എന്നാൽ ഇന്ന് ആ പാട്ടുകളിലൂടെ മാത്രം ഓർമിക്കപ്പെടുന്ന അദ്ദേഹത്തിന്റെ സംവിധാന മികവ് പലപ്പോഴും നാം മറക്കുന്നു‘ സിനിമാനിരൂപകനും സംവിധായകനുമായ വിജയകൃഷ്ണൻ അഭിപ്രായപ്പെട്ടു.

ഭാസ്കരൻ മാഷിന്റെ നൂറാം ജന്മ വാർഷികത്തോട് അനുബന്ധിച്ചു നടന്ന ചടങ്ങിനെ തുടർന്ന് ‘നീലക്കുയിൽ’ പ്രദർശിപ്പിച്ചു. 1954 ഒക്ടോബർ 22 ന് പുറത്തിറങ്ങിയ ചിത്രം പ്രസിഡന്റിന്റെ വെള്ളിമെഡൽ നേടുന്ന ആദ്യ മലയാള ചിത്രമായി. ഭാസ്കരൻ മാഷും രാമു കാര്യാട്ടും ചേർന്ന് സംവിധാനം നിർവഹിച്ച ചിത്രത്തിൽ ജാതി വിവേചനവും സാമൂഹിക അസമത്വവും പ്രധാന പ്രമേയങ്ങളായി. സത്യൻ, മിസ്സ്‌ കുമാരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പി ഭാസ്കരൻ – രാഘവൻ മാസ്റ്റർ കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങൾ ഇന്നും മലയാളികൾക്ക് സുപരിചിതമാണ്. ഉറൂബിന്റെ കഥയെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തിൽ അഭിനേതാവായും പി ഭാസ്കരൻ മാഷ് എത്തി. എ വിൻസെന്റ് ആണ്‌ ഛായാഗ്രഹണം

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6