ഒരു സംഗീത റിയാലിറ്റി ഷോയിൽ വിധികർത്താവായി എത്തിയപ്പോൾ സംഗീതസംവിധായകൻ ശരത്തിൽ നിന്നും തനിക്ക് നേരിടേണ്ടിവന്ന മോശം അനുഭവത്തെക്കുറിച്ചാണ് റിമി തുറന്നുപറഞ്ഞിട്ടുള്ളത്.
പി. ജയചന്ദ്രൻ സാറും ശരത് സാറുമെല്ലാമുണ്ടായിരുന്ന ആ റിയാലിറ്റി ഷോയിൽ സംഗീതത്തിൽ അത്രകണ്ട് പ്രാവീണ്യമില്ലാത്ത റിമി ജഡ്ജായി ഇരിക്കുന്നു എന്ന തരത്തിലായിരുന്നു ശരത്തിന്റെ സംസാരവും തമാശകളും. നാല് ദിവസത്തെ ഷൂട്ടിനായി പോയ റിമി, രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ ആ വേദനിപ്പിച്ച പെരുമാറ്റം കാരണം അവിടെ നിന്നും ഇറങ്ങിപ്പോരുകയായിരുന്നു.

”ശരത് സാർ തമാശയായി പറഞ്ഞതായിരിക്കാം, തമാശ പറയുന്ന റിമിക്ക് അത് ആ തരത്തിൽ എടുത്തുകൂടായിരുന്നോ എന്ന് ചോദിച്ചവരോട് റിമി പറഞ്ഞത് ഇങ്ങനെയാണ്: ‘ഞാനങ്ങനെ തമാശ പറയാറുണ്ടോ? ശരത്തേട്ടന്റെയും എന്റെയും തമാശ തമ്മിൽ വ്യത്യാസമുണ്ട്. ഞാൻ അത്രയും ക്രൂരമായിട്ട് തമാശ പറയുമോയെന്ന് എനിക്ക് സംശയമുണ്ട്. നമ്മളെ എത്ര ഗുരുതുല്യരായി ബഹുമാനിച്ചാലും, എത്ര ഇഷ്ടപ്പെട്ടാലും ഒത്തിരി താഴ്ത്തിക്കെട്ടിയാൽ പിന്നെ അവിടെ ഇഷ്ടം കുറയും’.”
എങ്കിലും ശരത്തിനോടോ അദ്ദേഹത്തിന്റെ സംഗീതത്തോടോ തനിക്ക് യാതൊരുവിധത്തിലുള്ള വെറുപ്പുമില്ലെന്നും, ഗുരുതുല്യനായിട്ടാണ് കാണുന്നതെന്നും റിമി വ്യക്തമാക്കിയിട്ടുണ്ട്. എപ്പോഴും ചിരിച്ചു കാണുന്ന പ്രശസ്തരുടെ ജീവിതത്തിനു പിന്നിലും ഇതുപോലെയുള്ള പല വിഷമങ്ങളും ഉണ്ടാകാറുണ്ടെന്നാണ് ഈ സംഭവം ഓർമ്മിപ്പിക്കുന്നത്.
No Comment.