Skip to content

chithrodayamflashnews.com

November 28, 2026 12:51 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

മദ്രസയിൽ നിന്ന് സിയാറത് യാത്ര പോയ ബസ് അപകടത്തിൽ പെട്ടു; വിദ്യാർത്ഥിനി മരണപ്പെട്ടു..

മദ്രസയിൽ നിന്ന് സിയാറത് യാത്ര പോയ ബസ് അപകടത്തിൽ പെട്ടു; വിദ്യാർത്ഥിനി മരണപ്പെട്ടു..

കൊണ്ടോട്ടി ഒഴുകൂരിലെ മദ്രസയിൽ നിന്ന് സിയാറത്ത് യാത്ര പോയ ബസ് അപകടത്തിൽ പെട്ടു വിദ്യാർത്ഥിനി മരണപ്പെട്ടു. നെരവത്ത് അറഫ നഗർ സ്വദേശിനി ഫാത്തിമ ഹിബയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടു കുട്ടികൾക്ക് പരിക്കുണ്ട്. ഒരാളുടെ നില ഗുരുതരമാണ്.

ഒഴുകൂർ പള്ളിമുക്ക് ഹയാത്തുൽ ഇസ്സാം ഹയർസെക്കൻഡറി മദ്രസയിൽ നിന്നും വാഗമണ്ണിലേക്കും ആത്മീയ കേന്ദ്രങ്ങളിലേക്കും ടൂർ പോയ വിദ്യാർത്ഥി സംഘത്തിൻ്റെ ബസ് ആണ് അപകടത്തിൽ പെട്ടത്.

പൊന്നാനി വെളിയങ്കോട് വെച്ച് ഇന്ന് പുലർച്ചെ 3.45 ഓടെയാണ് അപകടം. ഇവർ സഞ്ചരിച്ച ബസ് വെളിയംങ്കോട് അങ്ങാടി സമീപം പുതിയ NH 66 റോഡിൽ നിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങുമ്പോൾ റോഡ് സൈഡിലുള്ള സ്ട്രീറ്റ്‌ ലൈറ്റ് പോസ്റ്റിൽ ബസ് ഇടിച്ചു.

ഉടൻ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹിബ മരണത്തിനു കീഴടങ്ങി. ഗുരുതരമായി പരിക്ക് പറ്റിയ ഹിതൽ ഹന്ന (12) എന്ന കുട്ടിയെ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മയ്യിത്ത് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ.

ഒഴുകൂർ ക്രസന്റ് ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടു സയൻസ് ബാച്ചിലെ വിദ്യാർത്ഥിനിയാണ് ഹിബ. വിദ്യാർത്ഥിനിയോടുള്ള ആദര സൂചകമായി ഇന്ന് ഒഴുകൂർ സ്കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6