നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്‌കാരം” ദീപകുമാറിന്റെ ‘കനൽചിന്തും കല്ല് ‘ എന്ന കവിതാസമാഹാരത്തിന്

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്‌കാരം”ദീപകുമാറിന്റെ കനൽ ചിന്തും കല്ല് എന്ന കവിതാസമാഹാരത്തിനു ലഭിച്ചു. 2025-ജനുവരി -19ഞായറാഴ്ച തിരുവനന്തപുരം മന്നം മെമ്മോറിയാൽ നാഷണൽ ക്ലബ്ബിൽ വച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്‌കാരം സമർപ്പിക്കുന്നതാണ്.
അടിമാലി പഞ്ചായത്തിൽ ശ്രീ. കുമാരൻ്റേയും ശ്രീമതി സുലോചനയുടേയും മകൾ. ദേവിയാർ കോളനി ഗവൺമെൻ്റ് ഹൈസ്കൂൾ,10-ാം മൈൽ ,അടിമാലി സ്റ്റൈല്ലാ മേരീസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം
എറണാകുളം ജില്ലയിൽ കോതമംഗലത്തിനടുത്ത് നെല്ലിമറ്റത്ത് താമസിക്കുന്നു. നെല്ലി മറ്റത്ത് അനിക എന്ന പേരിൽ ഗാർമെന്റ്സ് നടത്തുന്നു
ഹൃദയമന്ത്രം, കൺമണി നിനക്കായ്, കനൽ ചിന്തും കല്ല്എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . വേൾഡ് റെക്കോർഡ്സ് ഇവൻ്റിൽ ഉൾപ്പെട്ട പെൻഡ്രൈവിൻ്റെ മൂവായിരം പേർ ഉൾപ്പെട്ട കവിതാ സമാഹാരം എന്നിവയിലും
എട്ടോളം കവിതാ സമാഹാരങ്ങളിലും കവിതകൾ ഉൾപ്പെട്ടിട്ടുണ്ട്. ഹൃദയ മന്ത്രം എന്ന കവിതാ സമാഹാരത്തിന് പരസ്പരം മാഗസിൻ്റെ അനീഷ് സ്മാരക പുരസ്കാരത്തിനും അർഹയായിട്ടുണ്ട്.
No Comment.