ശമ്പളമായി ഈ ഇന്ത്യക്കാരന് ഒരു ദിവസം കിട്ടുന്നത് 48 കോടി രൂപ; ആരാണ് ജഗ്ദീപ് സിംഗ്
ഒരു ശരാശരി ഇന്ത്യക്കാരന്റെ പ്രതിദിന വരുമാനം എത്രയായിരിക്കും? വിവിധ ജോലികളെ ആശ്രയിച്ചാണ് ശമ്പളം തീരുമാനിക്കപ്പെടുന്നത്. എന്നിരുന്നാലും പരമാവധി ഒരു ദിവസത്തെ ശമ്പളം ലക്ഷങ്ങളുടെ ഗണത്തിലൊക്കെ വരുന്ന ഒരുപാട് പേര് ഇന്ത്യയില്‍ തന്നെ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ ഹരിയാന സ്വദേശിയായ ജഗ്ദീപ് സിംഗിന്റെ ഒരു ദിവസത്തെ ശമ്പളം എത്രയാണെന്നോ, 48 കോടി രൂപ.
നമ്മളില്‍ പലരും ഒരു ജീവിത കാലം മുഴുവന്‍ ജോലി ചെയ്താലും അത്രയും തുക സമ്പാദിക്കാന്‍ കഴിഞ്ഞെന്ന് വരില്ല.എന്തായാലും അമേരിക്കയിലെ ഒരു കമ്പനിയുടെ സിഇഒ ആയി ജോലി ചെയ്യുന്ന ജഗ്ദീപ് സിംഗ് ഒരു ദിവസം 48 കോടി എന്ന കണക്കില്‍ ഒരു വര്‍ഷം കൊണ്ട് സമ്പാദിക്കുന്നത് 17,800 കോടി രൂപയാണ്. ജഗ്ദീപിന്റെ ശമ്പളത്തേക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. എന്ത് ജോലിയാണ് ഇയാള്‍ ചെയ്യുന്നത്, എങ്ങനെയാണ് ഇത്രയും വരുമാനം ഇയാള്‍ക്ക് ലഭിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ചയാകുന്നത്.കാലിഫോര്‍ണിയയിലെ സാന്‍ ജോസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്വാണ്ടംസ്കേപ് ടെക്നോളജി കമ്പനിയുടെ സിഇഒയാണ് 52 വയസ് പ്രായമുള്ള ജഗ്ദീപ്. ഹരിയാനയിലെ അംബാലയില്‍ ജനിച്ച സിംഗ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിടെക്കും കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് എംബിഎയും എടുത്ത ശേഷമാണ് ജോലിക്കിറങ്ങിയത്. പത്തു വര്‍ഷം വിവിധ ടെക് കമ്പനികളില്‍ ജോലി ചെയ്തു. തുടര്‍ന്നാണ് ഇവി ബാറ്ററികളുടെ നിര്‍മാണം നടത്തുന്ന ക്വാണ്ടംസ്പേസ് എന്ന കമ്പനിക്ക് 2010 ല്‍ രൂപം നല്‍കിയത്.വൈദ്യുതി വാഹനങ്ങളുടെ ബാറ്ററി സ്റ്റോറേജ് മേഖലയില്‍ കമ്പനി കുതിച്ചു വളരുന്നതാണ് പിന്നീട് കണ്ടത്. സുസ്ഥിര ഗതാഗത മേഖലയില്‍ പുത്തന്‍ കണ്ടെത്തലുകളിലൂടെ മികച്ച വരുമാനം കമ്പനി സ്വന്തമാക്കുന്നു. വ്യവസായം വളരുന്നതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപന മേധാവികള്‍ക്ക് എത്രത്തോളം നേട്ടമുണ്ടാകുന്നുവെന്നതിന്റെ ഉദാഹരണം കൂടിയാണ് ജഗ്ദീപ് സിംഗ്. ഇന്ത്യയിലെ നിരവധി കമ്പനികളുടെ ഒരു വര്‍ഷത്തെ വരുമാനത്തേക്കാള്‍ കൂടുതലാണ് ഇയാളുടെ ശമ്പളം
No Comment.