Skip to content

chithrodayamflashnews.com

November 29, 2026 9:45 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ശമ്പളമായി ഈ ഇന്ത്യക്കാരന് ഒരു ദിവസം കിട്ടുന്നത് 48 കോടി രൂപ; ആരാണ് ജഗ്ദീപ് സിംഗ്

ശമ്പളമായി ഈ ഇന്ത്യക്കാരന് ഒരു ദിവസം കിട്ടുന്നത് 48 കോടി രൂപ; ആരാണ് ജഗ്ദീപ് സിംഗ്

ഒരു ശരാശരി ഇന്ത്യക്കാരന്റെ പ്രതിദിന വരുമാനം എത്രയായിരിക്കും? വിവിധ ജോലികളെ ആശ്രയിച്ചാണ് ശമ്പളം തീരുമാനിക്കപ്പെടുന്നത്. എന്നിരുന്നാലും പരമാവധി ഒരു ദിവസത്തെ ശമ്പളം ലക്ഷങ്ങളുടെ ഗണത്തിലൊക്കെ വരുന്ന ഒരുപാട് പേര്‍ ഇന്ത്യയില്‍ തന്നെ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ ഹരിയാന സ്വദേശിയായ ജഗ്ദീപ് സിംഗിന്റെ ഒരു ദിവസത്തെ ശമ്പളം എത്രയാണെന്നോ, 48 കോടി രൂപ.

നമ്മളില്‍ പലരും ഒരു ജീവിത കാലം മുഴുവന്‍ ജോലി ചെയ്താലും അത്രയും തുക സമ്പാദിക്കാന്‍ കഴിഞ്ഞെന്ന് വരില്ല.എന്തായാലും അമേരിക്കയിലെ ഒരു കമ്പനിയുടെ സിഇഒ ആയി ജോലി ചെയ്യുന്ന ജഗ്ദീപ് സിംഗ് ഒരു ദിവസം 48 കോടി എന്ന കണക്കില്‍ ഒരു വര്‍ഷം കൊണ്ട് സമ്പാദിക്കുന്നത് 17,800 കോടി രൂപയാണ്. ജഗ്ദീപിന്റെ ശമ്പളത്തേക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. എന്ത് ജോലിയാണ് ഇയാള്‍ ചെയ്യുന്നത്, എങ്ങനെയാണ് ഇത്രയും വരുമാനം ഇയാള്‍ക്ക് ലഭിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ചയാകുന്നത്.കാലിഫോര്‍ണിയയിലെ സാന്‍ ജോസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്വാണ്ടംസ്‌കേപ് ടെക്‌നോളജി കമ്പനിയുടെ സിഇഒയാണ് 52 വയസ് പ്രായമുള്ള ജഗ്ദീപ്. ഹരിയാനയിലെ അംബാലയില്‍ ജനിച്ച സിംഗ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിടെക്കും കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎയും എടുത്ത ശേഷമാണ് ജോലിക്കിറങ്ങിയത്. പത്തു വര്‍ഷം വിവിധ ടെക് കമ്പനികളില്‍ ജോലി ചെയ്തു. തുടര്‍ന്നാണ് ഇവി ബാറ്ററികളുടെ നിര്‍മാണം നടത്തുന്ന ക്വാണ്ടംസ്പേസ് എന്ന കമ്പനിക്ക് 2010 ല്‍ രൂപം നല്‍കിയത്.വൈദ്യുതി വാഹനങ്ങളുടെ ബാറ്ററി സ്റ്റോറേജ് മേഖലയില്‍ കമ്പനി കുതിച്ചു വളരുന്നതാണ് പിന്നീട് കണ്ടത്. സുസ്ഥിര ഗതാഗത മേഖലയില്‍ പുത്തന്‍ കണ്ടെത്തലുകളിലൂടെ മികച്ച വരുമാനം കമ്പനി സ്വന്തമാക്കുന്നു. വ്യവസായം വളരുന്നതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപന മേധാവികള്‍ക്ക് എത്രത്തോളം നേട്ടമുണ്ടാകുന്നുവെന്നതിന്റെ ഉദാഹരണം കൂടിയാണ് ജഗ്ദീപ് സിംഗ്. ഇന്ത്യയിലെ നിരവധി കമ്പനികളുടെ ഒരു വര്‍ഷത്തെ വരുമാനത്തേക്കാള്‍ കൂടുതലാണ് ഇയാളുടെ ശമ്പളം

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6