Skip to content

chithrodayamflashnews.com

November 28, 2026 12:50 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്‌കാരം ” ഗോപൻ എഴക്കാടിന്റെ കഥയ്ക്ക്

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്‌കാരം ” ഗോപൻ എഴക്കാടിന്റെ കഥയ്ക്ക്

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്‌കാരം ” ഗോപൻ എഴക്കാടിന്റെ കഥയ്ക്ക് ലഭിച്ചു.
2025-ജനുവരി -19-ന് തിരുവനന്തപുരം മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽവച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്‌കാരം സമർപ്പിക്കുന്നതാണ്.

പാലക്കാട് ജില്ലയിൽ മുണ്ടൂർ പഞ്ചായത്തിൽ ഏഴക്കാട് എന്ന ഗ്രാമത്തിൽ താമസം.ഒറ്റപ്പാലം
എൻ എസ് എസ് കോളേജിൽനിന്ന് പ്രീഡിഗ്രിയും ബിരുദവും പൂർത്തിയാക്കി. സ്കൂൾ കോളേജ് തലംമുതൽ തന്നെ സാഹിത്യത്തിൽ മികവ് പുലർത്തി . ചെറുകഥാ രചന , കവിതാ രചന തുടങ്ങിയവയിൽ സമ്മാനങ്ങൾ ലഭിച്ചു. കൂടാതെ കേരളോത്സവങ്ങളിലും,
മറ്റു മത്സരങ്ങളിലും
കഥാരചനയിൽ നിരവധി തവണ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട് .
മുണ്ടൂർ യുവപ്രഭാത് വായനശാല നടത്തിയ സാഹിത്യകാരൻ വേണുമാസ്റ്റർ അനുസ്മരണ കഥാ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.

പ്രശസ്ത ചെറുകഥാകൃത്ത് ശ്രീ മുണ്ടൂർ കൃഷ്ണൻകുട്ടിയുടെ അനുസ്മരണാർത്ഥം നടത്തിയ ചെറുകഥ മത്സരത്തിൽ ഗോപൻ ഏഴക്കാടിന്റെ കഥ ഏറ്റവും മികച്ച ചെറുകഥയായി തെരഞ്ഞെടുക്കപ്പെട്ടു, ആലപ്പുഴ കനിവ് സാംസ്കാരിക വേദിയുടെ ചന്ദനച്ചാർ കവിത പുരസ്കാരം പ്രശസ്ത സാഹിത്യകാരൻ എം കെ സാനു മാസ്റ്ററിൽ നിന്നും ലഭിക്കുകയുണ്ടായി.

നിലവിൽ പതിനഞ്ചോളം കഥകളടങ്ങുന്ന ഒരു കഥാസമാഹാരം പുറത്തിറക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്.

എഴുത്തിനു പുറമേ കലാരംഗത്തും മികവുപുലർത്തുന്ന വ്യക്തിയാണ് ഗോപൻ ഏഴക്കാട് , കേരളത്തിന് അകത്തും പുറത്തുമായി 1500ലധികം സ്റ്റേജുകളിൽ കോമഡി ഷോ ചെയ്തിട്ടുള്ള ഇദ്ദേഹം സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന രസികരാജാ
നമ്പർ വൺ, അതുപോലെത്തന്നെ ഏഷ്യാനെറ്റ് പ്ലസ് സംപ്രേഷണം ചെയ്തിരുന്ന സ്മൈൽ പ്ലീസ് തുടങ്ങിയ റിയാലിറ്റി ഷോകളിലൂടെയും തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. വാദ്യകലയിലും മികവു നേടിയിട്ടുള്ള ഇദ്ദേഹം കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിൽ ചെണ്ടമേളങ്ങളിലും സജീവസാന്നിധ്യമാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6