Skip to content

chithrodayamflashnews.com

November 28, 2026 12:51 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്‌കാരം “ജഷീല സഫീർ മാമ്പുഴയുടെ “ഞാൻ അരൂപി നീ അനാമിക എന്ന കഥാസമാഹാരത്തിന്

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്‌കാരം “ജഷീല സഫീർ മാമ്പുഴയുടെ “ഞാൻ അരൂപി നീ അനാമിക എന്ന കഥാസമാഹാരത്തിന്

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്‌കാരം “ജഷീല സഫീർ മാമ്പുഴയുടെ ഞാൻ അരൂപി നീ അനാമിക എന്ന കഥാസമാഹാരത്തിന് ലഭിച്ചു. 2025-ജനുവരി 19-ന് തിരുവനന്തപുരം മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽവച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്‌കാരം സമർപ്പിക്കുന്നതാണ്.

മലപ്പുറം ജില്ലയിൽ അരീക്കോട് താമസം.
ഇപ്പോൾ കോഴിക്കോട് ലോ കോളേജിൽ എൽ. എൽ. ബി ക്ക് പഠിക്കുന്നു.

കഥ,കവിത,പാട്ടെഴുത്ത് എന്നിവയിലൊക്കെ സജീവമാണ്.
‘ഞാൻ അരൂപി നീ അനാമിക’എന്ന കഥാ സമാഹാരം 2022 -ൽ പുറത്തിറങ്ങി.
2024 -ൽ ‘എന്നെ തിരഞ്ഞ ഞാൻ'(Memoir)ഉം പ്രസിദ്ധീകരിച്ചു.
അടുത്തു തന്നെ ഒരു നോവലും പ്രസിദ്ധീകരിക്കും.

‘ജാസ് മാമ്പുഴ’ എന്ന പേരിൽ പാട്ടുകളെഴുതുന്നുണ്ട്.
ഇരുപത്തിയഞ്ചോളം പാട്ടുകളെഴുതിയിട്ടുണ്ട്.
വിജയ് യേശുദാസ്,വിനീത് ശ്രീനിവാസൻ, ഹിഷാം അബ്ദുൽ വഹാബ് എന്നിവർ പാടിയിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ സംഗീത നാടക പുരസ്കാര ജേതാവായ ഇ വി.വത്സൻ മാഷിന്റെ സംഗീതത്തിലെഴുതിയ”ഒരു പാട്ടുറങ്ങും ഈ വഴി നീളേ..”എന്ന ആൽബംസോങ് നന്നായി ശ്രദ്ധിക്കപ്പെട്ടിരുന്നു.
ശ്രദ്ധേയമായ ചില വീഡിയോ ആൽബങ്ങളിൽ പാട്ടെഴുതിയിട്ടുണ്ട്.

നിരവധി കഥകളും കവിതകളും പുസ്തകങ്ങളിൽ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. ചിത്രകലയിലും സജീവമാണ്.
കേരള ചിത്രകലാപരിഷത്തിന്റെ മലപ്പുറം ജില്ലാ സെക്രട്ടറിയാണ്.
കേന്ദ്രഗവൺമെന്റ് അംഗീകരിച്ച ..’മൈ സ്റ്റാമ്പ് ‘ പദ്ധതി പ്രകാരമുള്ള സ്റ്റാമ്പ് ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ ചിത്രകാരികളുടെ കൂട്ടായ്മയായ ‘മേരാകി’യിലെ ഒരു ചിത്രകാരിയാണ്. ചിത്രപ്രദർശനങ്ങളിൽ പങ്കെടുക്കാറുണ്ട്.
തൃശൂർ ആർട്ട് ഗാലറിയിലും, കലാമണ്ഡത്തിലും, ചാലക്കുടി ചോല ആർട്ട് ഗാലറിയിലും,മലപ്പുറത്തും കോഴിക്കോടും ആർട്ട് ഗാലറികളിലും ,കാപ്പാട് സൈമൺബ്രിട്ടോ ആർട്ട് ഗാലറിയിലും , മട്ടാഞ്ചേരി പാലറ്റ് പീപ്പിൽ ആർട്ട് ഗാലറിയിലുമൊക്കെ എക്സ്ബിഷൻ നടത്തിയിട്ടുണ്ട്.
കൊച്ചി ആർട്ട് ബക്കറ്റ് സംഘടിപ്പിച്ച ചിത്രപ്രദർശനത്തിൽ പങ്കെടുത്ത് URF ഏഷ്യൻ റെക്കോർഡ് ലഭിച്ചിട്ടുണ്ട്.

കുടുംബം-

മലപ്പുറം ജില്ലയിലെ കരുവാരകുണ്ടാണ് സ്വദേശം.
കരുവാരകുണ്ട് ആദ്യത്തെ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ഇപ്പുഹാജിയുടേയും ,
തുവ്വൂർ ആദ്യത്തെ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കുഞ്ഞാപ്പു ഹാജിയുടെയും പേരമകളാണ്.
മാമ്പുഴ തെക്കേതിൽ ചെറിയോൻ ഹാജിയുടെ മകളാണ്.
ഇപ്പോൾ താമസിക്കുന്നത് മലപ്പുറം ജില്ലയിലെ അരീക്കോട് എന്ന സ്ഥലത്താണ്.
ഭർത്താവ്-അഡ്വ.അഹമ്മദ് സഫീർ
രണ്ട് കുട്ടികളും അടങ്ങുന്നതാണ് കുടുംബം

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6