Skip to content

chithrodayamflashnews.com

November 28, 2026 12:51 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്‌കാരം . സൗദ.സി.ടി യുടെ “ചിന്തകൾക്ക് തീ പിടിക്കുമ്പോൾ “എന്ന കവിതാസമാഹാരത്തിന്

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്‌കാരം . സൗദ.സി.ടി യുടെ “ചിന്തകൾക്ക് തീ പിടിക്കുമ്പോൾ “എന്ന കവിതാസമാഹാരത്തിന്

നവഭാവന ചാരിറ്റബിൾ  ട്രസ്റ്റിന്റെ “നവഭാവന പുരസ്‌കാരം” സൗദ.സി.ടിയുടെ ചിന്തകൾക്ക് തീപിടിക്കുമ്പോൾ എന്ന കവിതാ സമാഹാരത്തിനു ലഭിച്ചു. 2025-ജനുവരി -19-ന് തിരുവനന്തപുരം മന്നം  മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽവച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്‌കാരം സമർപ്പിക്കുന്നതാണ്.

മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണക്കടുത്ത് കീഴാറ്റൂർ പഞ്ചായത്തിൽ വഴങ്ങോട് താമസിക്കുന്നു.
പൂന്താനം എ.എം.എൽ.പി, പൂന്താനം സ്മാരക എ.യു.പി സ്കൂളുകളിലായി പ്രൈമറി വിദ്യാഭ്യാസവും പട്ടിക്കാട് ഗവ: സ്കൂളിൽ നിന്നും പത്താം ക്ലാസ്സും +2 വും പൂർത്തിയാക്കി.
പെരിന്തൽമണ്ണ പിടിഎം ഗവ: കോളേജിൽ നിന്നും ഭൗതിക ശാസ്ത്രത്തിൽ ബിരുദവും പെരിന്തൽമണ്ണ ഐഎസ്എസ് ടീച്ചേഴ്സ് ട്രൈനിംഗ് കോളേജിൽ നിന്നും ബിഎഡും പൂർത്തിയാക്കി.
സ്കൂൾ, കോളേജ് പഠന കാലങ്ങളിൽ സബ്ജില്ല, ജില്ല, സിസോൺ തലങ്ങളിൽ കവിതാരചന മത്സരങ്ങളിലും കേരളോത്സവങ്ങളിലും പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
സിപിഐ മലപ്പുറംജില്ല സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ഹയർസെക്കന്ററി വിഭാഗം കവിതാരചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
മലയാള മനോരമയുടെ എഴുത്തുപുര സാഹിത്യക്യാമ്പിനോടനുബന്ധിച്ച് പൂർണ പബ്ലിക്കേഷൻ പുറത്തിറക്കിയ”ഇളം തണ്ടുകൾ നമ്മോട് പറഞ്ഞത്”
എന്ന കവിതാസമാഹാരത്തിൽ കവിത രചിച്ചിട്ടുണ്ട്.

നിരവധി ജില്ലാ സംസ്ഥാന സാഹിത്യക്യാമ്പുകളിൽ പങ്കെടുത്തിട്ടുണ്ട്.
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിച്ച യുവ സാഹിത്യ ക്യാമ്പിൽവച്ച് “ചിന്തകൾക്ക് തീപിടിക്കുമ്പോൾ” എന്ന കവിതാ സമാഹാരം ഡോ.കെ പി മോഹനൻ പ്രകാശനം ചെയ്തു. കൈപ്പട പബ്ലിഷിംഗ് ഗ്രൂപ്പാണ് പ്രസാധകർ. അധ്യാപികയായി ജോലി ചെയ്യുന്നു.
പിതാവ്: മുഹമ്മദ്
മാതാവ്: ഖദീജ.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6