Skip to content

chithrodayamflashnews.com

November 28, 2026 12:50 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്‌കാരം”കുട്ടിയാനം മുഹമ്മദ്‌ കുഞ്ഞിയുടെ “ഒരു പ്രവാസിയുടെ മണൽ രേഖകൾ “എന്ന അനുഭവക്കുറിപ്പിന്

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്‌കാരം”കുട്ടിയാനം മുഹമ്മദ്‌ കുഞ്ഞിയുടെ “ഒരു പ്രവാസിയുടെ മണൽ രേഖകൾ “എന്ന അനുഭവക്കുറിപ്പിന്

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്‌കാരം “കുട്ടിയാനം മുഹമ്മദ്‌ കുഞ്ഞിയുടെ ഒരു പ്രവാസിയുടെ മണൽരേഖകൾ എന്ന അനുഭവകുറിപ്പിന് ലഭിച്ചു.2025-ജനുവരി -19-ന് തിരുവനന്തപുരം മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽവച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്‌കാരം സമർപ്പിക്കുന്നതാണ്.

കാസർകോഡ് ജില്ലയിലെ മുളിയാർ എന്ന ഗ്രാമത്തിൽ കുട്ടിയാനം അബ്ദുൾ റഹിമാന്റെയും ബീഫാത്തിമയുടെയും മകൻ.
കുവൈറ്റിലും, ഷാർജയിലും പ്രവാസജീവിതം നയിച്ചു.
ഒരു പ്രവാസിയുടെ ജീവിതത്തിലൂടെ നേർക്കാഴ്ചയായി വന്നുചേർന്നിട്ടുള്ള അനുഭവക്കുറിപ്പാണ് എഴുത്തുകാരൻ കുട്ടിയാനം മുഹമ്മദ് കുഞ്ഞിയുടെ “ഒരു പ്രവാസിയുടെ മണൽ രേഖകൾ “എന്ന കൃതി.
ഇത് ഒരു അനുഭവക്കുറിപ്പാണ്.
ബോംബെ ഇടത്താവളത്തിലുടെ സഞ്ചരിച്ച് കുവൈറ്റിലെത്തിയ തൻ്റെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് ചരിത്ര പശ്ചാത്തലത്തിൽരചിച്ചിട്ടുള്ള ഈ പുസ്തകം കഴിഞ്ഞകാല പ്രവാസി മലയാളികളുടെ ജീവിതാനുഭങ്ങളാണ് ഉള്ളടക്കം.
ഞങ്ങൾ ഒരു തോറ്റ ജനത, നഗരക്കാഴ്ചകൾ, ബാബുറാം ലാലിന്റെ കുതിര, പ്രവാസികളുടെ കാണാകഥകൾ, ദാനപുരുഷൻ, നന്മമരങ്ങൾ, പ്രവാസത്തിന്റെ ഇന്നെലകൾ, ഒരു പ്രവാസിയുടെ മണൽ രേഖകൾ എന്നിങ്ങനെ കഥകളും, ലേഖന സമാഹരങ്ങളുമായി എട്ടുപുസ്തകങ്ങളുടെ കർത്താവായ കുട്ടിയാനം മുഹമ്മദ് കുഞ്ഞി മലയാളത്തിലെ ഒട്ടുമിക്ക ആനുകാലികങ്ങളിലും എഴുതാറുണ്ട്.

സംസ്‌കൃതി കാസർകോഡ് ജില്ലാ ജനറൽ സെക്രട്ടറി, കാസർകോഡ് പ്രസ്ഫോറം ട്രഷറർ, കാസർകോഡ് സാഹിത്യവേദി പ്രവർത്തക സമിതി അംഗം. പു. ക. സ. ഏരിയ കമ്മറ്റി അംഗം തുടങ്ങി വിവിധ കലാസാഹിത്യസാംസ്കാരിക കൂട്ടായ്മകളിൽ പ്രവർത്തിക്കുന്നു. എഴുത്തുവഴിയിൽ വിവിധ പുരസ്‌കാരങ്ങളും ആദരവുകളും ലഭിച്ചിട്ടുണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6