Skip to content

chithrodayamflashnews.com

November 28, 2026 12:51 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്‌കാരം” ടി. കെ. സുരേന്ദ്രന്റെ ഓണനിലാവ് എന്ന കവിതാസമാഹാരത്തിന്

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്‌കാരം” ടി. കെ. സുരേന്ദ്രന്റെ ഓണനിലാവ് എന്ന കവിതാസമാഹാരത്തിന്

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്‌കാരം” ടി. കെ. സുരേന്ദ്രൻ എഴുതിയ ‘ഓണനിലാവ് ‘എന്ന കവിതാസമാഹാരത്തിന് ലഭിച്ചു. 2025-ജനുവരി -19-ന് തിരുവനന്തപുരം മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽവച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്‌കാരം സമർപ്പിക്കുന്നതാണ്.

കോഴിക്കോട് ജില്ലയിൽ പെരുവയൽ പഞ്ചായത്തിലെ ചെറുകുളത്തൂർ എന്ന ഇന്ത്യയിലെ ആദ്യത്തെ നേത്രദാന ഗ്രാമത്തിലാണ് താമസിക്കുന്നത്.
കെ.പി.ഗോവിന്ദൻകുട്ടി സ്മാരക വായനശാലയാണ് നേത്രദാന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്.2013 -ൽ ഈയിടെ സാഹിത്യ ലോകത്തിൽ നിന്നും വിട പറഞ്ഞ മഹാനായ എം ടിയായിരുന്നു നേത്രദാന ഗ്രാമം പ്രഖ്യാപനം നടത്തിയിരുന്നത്.
പ്രസ്തുത വായനശാലയുടെ ഇപ്പോഴത്തെ വൈസ് പ്രസിഡന്റായി പ്രവർത്തിക്കുന്നു .
ചെറുപ്പം മുതലെ കവിതകളും, കഥകളും
എഴുതിയിരുന്നു.
ഒരു നോവലും എഴുതിയിട്ടുണ്ട്.2007-ൽ ഗവൺമെൻറ് യൂത്ത് ഹോസ്റ്റൽ കോഴിക്കോട് നടത്തിയ കവിത മത്സരത്തിൽ ഓണ നിലാവ് കവിതയ്ക്ക് ഒന്നാം സ്ഥാനവും, പരിസ്ഥിതി കവിതയായ മണ്ണിന്റെ നിലവിളി എന്ന കവിതയ്ക്ക് രണ്ടാം സ്ഥാനവും ലഭിച്ചിട്ടുണ്ട്.ചെറിയ മാസികകളിൽ കവിതകൾ എഴുതാറുണ്ട്.നാലു പതിറ്റാണ്ടായി യോഗ പരിശീലിക്കുകയും നിരവധി ജില്ലാ സ്റ്റേറ്റ് മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടുകയും ചെയ്തു.
ഇപ്പോഴും യോഗ പരിശീലിപ്പിക്കുന്നുണ്ട് .മരണാനന്തരം മൃതശരീരം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനാവശ്യത്തിനായി നൽകുന്നതിനുള്ള സമ്മതപത്രവും നൽകിയിട്ടുണ്ട്.
2022 -ൽ ഒരു യാത്രാവിവരണവും 2024 -ൽ ഓണനിലാവ് കവിത സമാഹാരവും പുസ്തകമാക്കി.നൂറു കവികളുടെ കവിതകൾ ചേർത്ത് തിരുവനന്തപുരത്തുനിന്നും പ്രസിദ്ധീകരിച്ച കാവ്യ മാലിക സമാഹാരത്തിൽ നാശം എന്ന കവിതയും ഉണ്ട്.ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6