Skip to content

chithrodayamflashnews.com

November 28, 2026 12:49 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്‌കാരം”മുതുകുളം സുനിലിന്റെ “കോയിക്കൽ കുഞ്ഞുമോനും കുറച്ചു മിത്തുകളും “എന്ന കഥാസമാഹാരത്തിന്

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്‌കാരം”മുതുകുളം സുനിലിന്റെ “കോയിക്കൽ കുഞ്ഞുമോനും കുറച്ചു മിത്തുകളും “എന്ന കഥാസമാഹാരത്തിന്

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ നവഭാവന പുരസ്‌കാരം മുതുകുളം സുനിലിന്റെ ‘കോയിക്കൽ കുഞ്ഞുമോനും കുറച്ചു മിത്തുകളും ‘എന്ന കഥാസമാഹാരത്തിനു ലഭിച്ചു. 2025-ജനുവരി -19-ന് തിരുവനന്തപുരം മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽവച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്‌കാരം സമർപ്പിക്കും.

വക്കീൽകോട്ടും ധരിച്ച് കോടതിമുറികളിൽ നിയമഞ്ജനായി ക ഴിയാനുള്ള ആഗ്രഹം കൊണ്ടായിരുന്നു എൽ.എൽ.ബിക്ക് അഡ്മിഷൻ നേടിയത്. എന്നാൽ മുംബൈയിലെ
കേന്ദ്ര ഗവൺമെന്റ് സ്ഥാപനത്തിലെ ജോലി മാടി വിളിച്ചപ്പോൾ ആഗ്രഹത്തിന് കടി ഞ്ഞാണിട്ട് അത് സ്വീകരിച്ചതിനെത്തുടർന്നാണ് പ്രവാസജീവിത ത്തിന് തുടക്കമിട്ടത്. നിയമപഠനമെന്ന അത്യാഗ്രഹം അവിടെ വെച്ചും തിരതല്ലിയപ്പോൾ മുംബൈ അംബേദ്കർ കോളേജിൽ എൽ. എൽ.ബിക്ക് ചേർന്നു. പക്ഷെ പഠനം പൂർത്തിയാക്കാതെ വക്കീലാവുക എന്ന ദിവാസ്വപ്‌നവുമായി കഴിയാനാണ് കാലം ആവശ്യപ്പെട്ടത്. കോളേജ് പഠനകാലത്തിൻ്റെ തുടക്കത്തിൽ തന്നെ സാഹിത്യരംഗത്തേക്ക് കൂട്ടിക്കൊണ്ടുപോവാൻ കോളേജിലെ ഉപന്യാസ മത്സരം വഴിവെച്ചു. പ്രിഡിഗ്രി ഒന്നാം വർഷക്കാലം പഠിക്കുമ്പോഴായിരുന്നു.മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. ആലപ്പുഴ കലക്‌ടറടക്കം അനുമോദനങ്ങൾ നൽകി.അതെല്ലാം എഴുത്തുവഴിയിൽ കൂടുതൽ ശ്രദ്ധിക്കാൻ പ്രചോദനം നൽകി.1981-ൽ എസ്.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ
ഭാഗമായി സ്ഥാപക പ്രസിഡൻ്റ് സി .ഭാസ്‌കരേട്ടനെ മുംബൈയിൽ വെച്ചു പരിചയപ്പെടാനിടവന്നത് ഏതർത്ഥത്തിലും വലിയ നേട്ടമായി തീർന്നു. മലയാളനാട് രാഷ്ട്രീയവാരികക്ക് സമ്മേളന റിപ്പോർട്ടു തയ്യാറാക്കി നൽകിയതോടെ പത്രപ്രവർത്തനത്തിൽ ബിരുദാനന്ത രബിരുദമെടുക്കാൻ സി.ഭാസ്‌കരേട്ടൻ ഉപദേശിച്ചു. അത് യാഥാർത്ഥ്യവുമായി.
പിന്നീട് അദ്ദേഹം ചിന്താവാരികയുടെ പത്രാധിപരായിരുന്ന കാലത്ത് ഏറെ പ്രശസ്‌തരുടെ മാത്രം രചനകൾ പ്രസിദ്ധീക രിച്ചിരുന്നതിന്റെ കൂട്ടത്തിൽ ‘രക്തം കുടിക്കുന്ന ഉറുമ്പുകൾ’ എന്ന കഥയ്ക്കും സ്ഥാനം കിട്ടി.

മലയാളത്തിലെ പ്രമുഖ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ 1980 -മുതൽ മുംബൈ മലയാളികളുടെ പ്രശ്‌നങ്ങളെപ്പറ്റി ലേഖനങ്ങളും, ഫീച്ചറുകളും എഴുതുക പതിവായി. വിസ തട്ടിപ്പുകൾ പോലുള്ള പ്രശ്നങ്ങൾ ഇതിവൃത്തമാക്കിയ ഫീച്ചറുകൾ പ്രസിദ്ധീകരണങ്ങളിൽ വരാൻ തുടങ്ങിയപ്പോൾ എഴുത്തുകാരൻ്റെ നേരെ ആക്രമപരമ്പര തന്നെ ഉണ്ടായി എന്നത് മറ്റൊരു കാര്യം.
പക്ഷെ രചനയിൽ ഉറച്ചുനിന്നുകൊണ്ടു പൊരുതാനായതിൽ സംതൃപ്തിയുണ്ടായിയെന്നതും ഇദ്ദേഹത്തിന് മറക്കാനാവുന്നതല്ല. ജസ്റ്റിസ് കൃഷ്ണയ്യർ, അഹല്യ രങ്കനേക്കർ, ദത്താസാമന്ത് എന്നിവരെ പ്രമുഖ വാരികകൾക്ക് വേണ്ടി ഇൻ്റർവ്യൂ നടത്തിയ മറക്കാനാവാത്ത ഓർ മ്മയായായി മുതുകുളം സുനിൽ പറയുന്നു.
മാതൃഭൂമി സ്റ്റഡി സർക്കിളിന്റെ സംഘാടകനും, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ ഭാരവാഹിയുമൊക്കെയായായി പ്രവർത്തിച്ചത് പിന്നീടുള്ള കാൽവെയ്‌പുകൾക്ക് ശക്തിയേകി എന്ന് വിശ്വസിക്കുന്നു. ഇക്ക ണോമിക് സ്റ്റുഡന്റ്റ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്,
കാർത്തികപ്പള്ളി താലൂക്ക് പൗരസമിതി ചെയർമാൻ എന്നീ നിലകളിലൊക്കെ പ്രവർത്തിക്കാനായതിൻ്റെ അനുഭവം വ്യക്തിത്വവി കാസത്തിന് മാറ്റുകൂട്ടിയിട്ടുണ്ട്.

കുരുംബകരസ്കൂൾ, മുതുകുളം ഹൈസ്‌കൂൾ, നങ്ങ്യാർകുളങ്ങര ടി.കെ.എം കോളേജ്, കായംകുളം എം.എസ് കോളേജ്, അണ്ണാമല സർവകലാശാല എന്നിവിടങ്ങളിലൂടെ വിദ്യാഭ്യാസത്തിന്റെ നുറുങ്ങുവട്ടം നേടാനായതിൻ്റെ ആത്മസംതൃപ്‌തി പറഞ്ഞനറിയി ക്കാനാവതല്ല എന്നാണ് സുനിൽ വ്യക്തമാക്കുന്നത്. ഇക്കണോമിക്സ് ഡിഗ്രിക്ക് ശേഷം മാസ് കമ്മ്യൂണിക്കേഷൻ & ജേർണലിസത്തിൽ എം.എയും ഹ്യൂമൺ റിസോർസ് ഡെവലപ്‌മെൻ്റിൽ
പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമയും ഷിപ്പിംഗ് മാനേജ്മെൻ്റിൽ നേടിയ ഡിപ്ലോമയും വ്യക്തിജീവിത്തിന് മാറ്റ് കൂട്ടാൻ സഹായിച്ചിട്ടുണ്ട്.

എല്ലാവർക്കും യോഗ എന്ന ഗ്രന്ഥത്തിൻ്റെ കർത്താവായ മുതുകുളം സുനിൽ അറിയപ്പെടുന്ന ഒരു യോഗാചാര്യൻ കൂടിയാണ്. ചെറുപ്പം മുതൽ യോഗാഭ്യാസം നടത്തിയ അദ്ദേഹം കേന്ദ്രസർക്കാർ കപ്പൽ വകുപ്പിൽ മുംബൈ പോർട്ട് ട്രസ്റ്റിൽ നിന്നും 35 വർഷത്തെ സേവനാനന്തരം സ്വയം വിരമിച്ച് യോഗയിൽ വിദഗ്‌ധ പരിശീലനം നേടുന്നതിനാണ് ശ്രമിച്ചത്. പത്മശ്രീ സദാശിവനിംബാൽക്കർ ഗുരുവിൻ്റെ മുംബൈയിലെ യോഗ വിദ്യാഭ്യാസ നികേതന ശിക്ഷണത്തിൽ യോഗാധ്യാപക ഡിപ്ലോമയും യോഗ ചികിത്സക്കുള്ള യോഗാതെറാപ്പി നാച്ച്വറൽ തെറാപ്പി എന്നിവയിലെല്ലാം ഡിപ്ലോമകൾ നേടുകയുണ്ടായി. ലോകത്തിലെ പൗരാണിക പഠനശാലയായ മുംബൈയിലെ ദി യോഗ ഇൻസ്റ്റിറ്റ്യൂട്ടിൽ യോഗാപഠനം നടത്തിയിട്ടുണ്ട്.
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ
യോഗാ പരിശീലനത്തിനുള്ള യോഗ്യതാപത്രവും ഇദ്ദേഹത്തിന് ലഭി ച്ചിട്ടുണ്ട്.
200 -ഓളം ലേഖനങ്ങൾ, ഫീച്ചറുകൾ, കുറിപ്പുകൾ എന്നിവ പത്രപ്രവർത്തനത്തിൻ്റെ ഭാഗമായി പ്രസിദ്ധീകരിക്കപ്പെട്ടുവന്നിട്ടുണ്ട്. നിരവധി ചെറുകഥകൾ ഇദ്ദേഹത്തിന്റേതായി വിവിധ
പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നഗര കഥകൾ , ജനപ്രിയ കഥകൾ , കഥയോരം ,എന്നീ സമാഹാരങ്ങളിൽ ശ്രദ്ധേയമായ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് .
മുംബൈ മലയാളി , എല്ലാവർക്കും യോഗ എന്നീ ലേഖന സമാഹാരങ്ങളും കോയിക്കൽ കുഞ്ഞുമോനും കുറച്ച മിത്തുകളും എന്ന കഥാഗ്രന്ഥവും എടുത്തുപറയേണ്ട കൃതികളാണ് .
ആലപ്പുഴ ജില്ലയിലെ മുതുകുളത്ത് പരേതരായ കോയിക്കൽ സി വി ശിവരാമപിള്ള , സരളാദേവി ദമ്പതികളുടെ മകനായ മുതുകുളം സുനിൽ അഡ്വക്കേറ്റ് മാവേലിക്കര കൃഷ്ണൻ നായരുടെ പൗത്രൻ കൂടിയാണ് .
കസ്റ്റംസ് റിട്ടയേർഡ് സൂപ്രണ്ട് പത്മിനിയാണ് ഭാര്യ.കവിത ഏക മകൾ.അജയ് മരുമകൻ.അക്ഷത് ,അദ്വിക് എന്നീ ചെറുമക്കളും കൂട്ടിനുണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6