Skip to content

chithrodayamflashnews.com

November 28, 2026 12:39 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഹരിഹരസുതൻ

മകരസന്ധ്യ മണിനാദം കേട്ടുണരുമ്പോൾ
മലമുകളിൽ തിരുനട ഞാൻ തൊഴുതുരുകുമ്പോൾ
തത്ത്വമസി പൊരുളെന്നിൽ തിരി തെളിക്കുന്നു
മിഴിതുറന്നു ശബരീശൻ ശരണമേകുന്നു.

കാട്ടിലയ്യൻ കാവലാളായ് കാത്തരുളുമ്പോൾ
കാഞ്ചന പ്രഭ തൂകി നിൻ മുഖമെന്നിൽ
കേട്ടു ഞാനാ ഹരിവരാസന ഗീത ശരണിമയിൽ
മൂകമെൻധ്വനി ശരണ മന്ത്രം അയ്യനയ്യപ്പാ.

പമ്പതൻ കുളിരോളസംഗീതത്തിലെൻ മനവും
പാപനാശം പരമസത്യമെന്നറിഞ്ഞു ഞാൻ
പന്തളസുതനായി വാഴും എൻ്റെ ഉടയോനേ
പാത കാട്ടൂ പാരിലെന്നും നന്മ കൈവരാൻ.

അപ്പമരവണനെയ്യഭിഷേക പ്രിയനീശാ
ചുട്ടെരിച്ചു ആഴിയിലായ് എൻ്റെ ദുഃഖങ്ങൾ
മലയിറങ്ങും മനുഷ്യജന്മം കാത്തിരിക്കുന്നു
വീണ്ടും ഒരുവേളയ്ക്കു നിന്നെ കണ്ട് തൊഴുതീടാൻ.

ശരണമേ ഹരിഹരതനയാ എൻ്റെ ലോകം നീ
എന്നിരുമുടി സ്വീകരിച്ചു സൗഖ്യമേകീടൂ
ഹരിഹരസുതനയ്യനയ്യാ ശരണമയ്യപ്പാ
നിൻ്റകത്തോമെന്നറിഞ്ഞു
എന്നിലാക്കി ഞാൻ .

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6