നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്‌കാരം “മാത്യു കെ. മാത്യുവിന്റെ “ആത്മാവിലും സത്യത്തിലും”എന്ന നോവലിന്

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ നവഭാവന പുരസ്‌കാരം മാത്യു കെ. മാത്യുവിന്റെ ആത്മാവിലും സത്യത്തിലും എന്ന നോവലിന് ലഭിച്ചു. 2025-ജനുവരി -19-ന് തിരുവനന്തപുരം മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽവച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സമർപ്പിക്കുന്നു.
കോട്ടയം ജില്ലയിൽ, തലയോലപ്പറമ്പ്,കലയത്തുംകുന്നിൽ താമസിക്കുന്നു. K.E.കോളേജ് മന്നാനത്ത് നിന്നും ഡിഗ്രിയും S.B കോളേജ് ചങ്ങനാശ്ശേരിയിൽ നിന്നും പോസ്റ്റ് ഗ്രാജ്വേഷനും. കാഡിലാ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ മെഡിക്കൽ റെപ്രസെന്റേറ്റീവായി ജോലി തുടങ്ങി. ഇപ്പോൾ ലൈസോഫോം (ജർമ്മനി) കമ്പനിയിൽ റീജിയണൽ മാനേജരായി ജോലിചെയ്യുന്നു. സാഹിത്യവു മായി ബന്ധപ്പെട്ട പിൻതുടർച്ചയോ പശ്ചാത്തലമോ ഇല്ല. എഴുത്ത് പ്രോത്സാഹിപ്പിക്കാനോ നന്മ തിന്മകൾ പറഞ്ഞ്
ഉത്സാഹിപ്പിക്കാനോ ആരും ഉണ്ടായിരുന്നില്ല. വളരെ വൈകി എങ്ങനയോ എഴുതി നോക്കി. വഴങ്ങും എന്ന് തോന്നുന്നത് കൊണ്ട് വളരെക്കുറച്ച് എഴുതുന്നു. ഏഴുതാൻ ഒട്ടും സമയമില്ല. വായിക്കാനും
പത്ത് പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
അഞ്ച് ചെറുകഥാ സമാഹാരങ്ങളും
നാല് നോവലുകളും പ്രസംഗത്തെക്കുറിച്ചുള്ള ഒരു പുസ്തകവും.
അവാർഡുകൾ
ജോസഫ് ആശാൻ മെമ്മോറിയൽ എൻഡോവ്മെന്റ് അവാർഡ്,തകഴി അയ്യപ്പക്കുറുപ്പ് അവാർഡ്,
ജെ. ഇലഞ്ഞി സ്മാരക അവാർഡ്,പി കെ രാഘവൻ സ്മാരക നോവൽ അവാർഡ്,എം എൽ ഏ എക്സലൻസ് അവാർഡ്,പങ്കജാക്ഷി യമ്മ സ്മാരക അവാർഡ്,ഗോവ മലയാളി അസോസിയേഷൻ അവാർഡ്,മലയാറ്റൂർ രാമകൃഷ്ണൻ അവാർഡ് ( നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്) തുടങ്ങിയ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
പുതിയ നോവൽ “ഇങ്ക്വിലാബിന്റെ സിന്ദാബാദുകൾ”പ്രകാശനഘട്ടത്തിലെത്തിയിരിക്കുന്നു.യൂദാസിനെ പ്രമേയമാക്കി എഴുതിയ ചെറുകഥ “ഒൻപതാം മണിക്കൂർ” നോവലാക്കാനുള്ള പുറപ്പാടിലാണ്.
കോടതിയുടെ അസാധാരണ നീക്കംKerala Live Updates | Malayalam News Live| Latest News
No Comment.