Skip to content

chithrodayamflashnews.com

November 28, 2026 12:40 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

50 ക്രിസ്ത്യൻ കുടുംബങ്ങൾ ഹിന്ദുമതം സ്വീകരിച്ചു; മാംസാഹാരവും മദ്യവും ഉപേക്ഷിക്കുമെന്നും പ്രതിജ്ഞ

50 ക്രിസ്ത്യൻ കുടുംബങ്ങൾ ഹിന്ദുമതം സ്വീകരിച്ചു; മാംസാഹാരവും മദ്യവും ഉപേക്ഷിക്കുമെന്നും പ്രതിജ്ഞ

അലിഗഡ്: 50 ക്രിസ്ത്യൻ കുടുംബങ്ങൾ ഹിന്ദുമതം സ്വീകരിച്ചു. ഉത്തർപ്രദേശിലെ ഇഗ്ലാസ് ഗ്രാമത്തിലാണ് സംഭവം. വർഷങ്ങൾക്ക് മുൻപ് മതം മാറി ക്രിസ്തുമതം സ്വീകരിച്ചവരാണ് ഇപ്പോൾ ​ഹിന്ദുമതത്തിലേക്ക് തിരികെയെത്തിയിരിക്കുന്നത്. ഗാർഗി കന്യാ ഗുരുകുലവും അഗ്നി സമാജവും സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്താണ് 50 കുടുംബങ്ങളും ഹിന്ദുമതത്തിലേക്ക് തിരികെയെത്തിയത്.

യാഗത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഇനി സനാതനധർമ്മത്തിനൊപ്പം ജീവിക്കുമെന്നും സസ്യേതര ഭക്ഷണം, മദ്യം, അശ്ലീല വസ്തുക്കൾ എന്നിവ ഉപേക്ഷിക്കുമെന്നും ഇവർ പ്രതിജ്ഞയെടുത്തു. തങ്ങളുടെ തെറ്റ് മനസിലായെന്നും പറഞ്ഞ് ഇവർ സനാതനധർമ്മ കീ ജയ് വിളിയോടെയാണ് പരിപാടിയിൽ പങ്കെടുത്തത്. തങ്ങളുടെ സാംസ്‌കാരിക വ്യക്തിത്വം പുനഃസ്ഥാപിക്കുമെന്നും ഇവർ പ്രതിജ്ഞയെടുത്തു.

കുറച്ചുകാലം മുമ്പാണ് ഇവർ ക്രിസ്തുമതം സ്വീകരിച്ചത്. ഗ്രാമത്തിൽ ക്രിസ്ത്യൻ പാസ്റ്റർമാർ നടത്തിയ പ്രാർത്ഥനാ യോഗങ്ങളിൽ ഇവർ പങ്കെടുത്തിരുന്നു. ജോലിയും പണവും വാഗ്ദാനം ചെയ്താണ് മിഷനറിമാർ ഇവരെ ക്രിസ്തുമതത്തിലേക്കെത്തിച്ചതെന്നാണ് ഇവരുടെ വെളിപ്പെടുത്തൽ. എന്നാൽ, മതംമാറിയതിന് ശേഷം വാ​ഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ല. തട്ടിപ്പ് മനസിലാക്കിയ ഇവർ ഏറെക്കാലമായി തങ്ങളുടെ സ്വന്തം മതത്തിലേയ്‌ക്ക് മടങ്ങാനുള്ള തീരുമാനത്തിലായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6