50 ക്രിസ്ത്യൻ കുടുംബങ്ങൾ ഹിന്ദുമതം സ്വീകരിച്ചു; മാംസാഹാരവും മദ്യവും ഉപേക്ഷിക്കുമെന്നും പ്രതിജ്ഞ
അലിഗഡ്: 50 ക്രിസ്ത്യൻ കുടുംബങ്ങൾ ഹിന്ദുമതം സ്വീകരിച്ചു. ഉത്തർപ്രദേശിലെ ഇഗ്ലാസ് ഗ്രാമത്തിലാണ് സംഭവം. വർഷങ്ങൾക്ക് മുൻപ് മതം മാറി ക്രിസ്തുമതം സ്വീകരിച്ചവരാണ് ഇപ്പോൾ ഹിന്ദുമതത്തിലേക്ക് തിരികെയെത്തിയിരിക്കുന്നത്. ഗാർഗി കന്യാ ഗുരുകുലവും അഗ്നി സമാജവും സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്താണ് 50 കുടുംബങ്ങളും ഹിന്ദുമതത്തിലേക്ക് തിരികെയെത്തിയത്.
യാഗത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഇനി സനാതനധർമ്മത്തിനൊപ്പം ജീവിക്കുമെന്നും സസ്യേതര ഭക്ഷണം, മദ്യം, അശ്ലീല വസ്തുക്കൾ എന്നിവ ഉപേക്ഷിക്കുമെന്നും ഇവർ പ്രതിജ്ഞയെടുത്തു. തങ്ങളുടെ തെറ്റ് മനസിലായെന്നും പറഞ്ഞ് ഇവർ സനാതനധർമ്മ കീ ജയ് വിളിയോടെയാണ് പരിപാടിയിൽ പങ്കെടുത്തത്. തങ്ങളുടെ സാംസ്കാരിക വ്യക്തിത്വം പുനഃസ്ഥാപിക്കുമെന്നും ഇവർ പ്രതിജ്ഞയെടുത്തു.
കുറച്ചുകാലം മുമ്പാണ് ഇവർ ക്രിസ്തുമതം സ്വീകരിച്ചത്. ഗ്രാമത്തിൽ ക്രിസ്ത്യൻ പാസ്റ്റർമാർ നടത്തിയ പ്രാർത്ഥനാ യോഗങ്ങളിൽ ഇവർ പങ്കെടുത്തിരുന്നു. ജോലിയും പണവും വാഗ്ദാനം ചെയ്താണ് മിഷനറിമാർ ഇവരെ ക്രിസ്തുമതത്തിലേക്കെത്തിച്ചതെന്നാണ് ഇവരുടെ വെളിപ്പെടുത്തൽ. എന്നാൽ, മതംമാറിയതിന് ശേഷം വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ല. തട്ടിപ്പ് മനസിലാക്കിയ ഇവർ ഏറെക്കാലമായി തങ്ങളുടെ സ്വന്തം മതത്തിലേയ്ക്ക് മടങ്ങാനുള്ള തീരുമാനത്തിലായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു
No Comment.