സെന്റ് തെരേസാസ് കോളജ് മുന്‍ ചെയര്‍പഴ്സൻ നികിതാ നയ്യാര്‍ അന്തരിച്ചു..
കൊച്ചി: മേരിക്കുണ്ടൊരു കുഞ്ഞാടിലെ ബാലതാരവും സെയിന്റ്റ് തെരേസാസ് കോളേജ് മുൻ ചെയർപേഴ്സണുമായ നികിതാ നയ്യാർ അന്തരിച്ചു. 21 വയസ്സായിരുന്നു. ബി.എസ്.സി സൈക്കോളജി വിദ്യാർഥിനിയായിരുന്ന നികിതയ്ക്ക് വിൽസൺസ് ഡിസീസ് എന്ന അപൂർവ രോഗമായിരുന്നു.
കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയാണ്. രോ ഗത്തെത്തുടർന്ന് രണ്ട് വട്ടം കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. രണ്ടാമത്തെ ശസ്ത്രക്രിയ കഴിഞ്ഞ് ഒരാഴ്ചയ്ക്കിടെയാണ് മരണം. അമ്മ: നമിതാ മാധവൻകുട്ടി (കപ്പാ ടി.വി). പിതാവ്: ഡോണി തോമസ് (യു.എസ്.എ.). പൊതുദർശനം തിങ്കളാഴ്ച രാവിലെ എട്ട് മുതൽ ഇടപ്പള്ളി നേതാജി നഗറിലെ വീട്ടിൽ നടക്കും. തുടർന്ന് സംസ്കാരം കൊച്ചിയിൽ.
No Comment.