Skip to content

chithrodayamflashnews.com

November 28, 2026 12:21 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

രണ്ട് പുരുഷന്മാരുമൊത്തുള്ള ലൈം​ഗികബന്ധത്തിനിടെ ബാൽക്കണിയിൽ നിന്നും താഴെവീണു; ഇരുപത്തേഴുകാരിക്ക് ദാരുണാന്ത്യം

രണ്ട് പുരുഷന്മാരുമൊത്തുള്ള ലൈം​ഗികബന്ധത്തിനിടെ ബാൽക്കണിയിൽ നിന്നും താഴെവീണു; ഇരുപത്തേഴുകാരിക്ക് ദാരുണാന്ത്യം


രണ്ട് പുരുഷന്മാരുമൊത്തുള്ള ലൈം​ഗികവേഴ്ച്ചയുടെ ഷൂട്ടിം​ഗിനിടെ പോൺതാരമായ യുവതി ബാൽക്കണിയിൽ നിന്നും വീണുമരിച്ചു. അന്ന പോളി എന്ന പേരിൽ സൈബർ ലോകത്ത് പ്രശസ്തയായ ഓൺലി ഫാൻസ് താരം അന്ന ബിയാട്രിസ് പെരേര ആൽവസ് ആണ് മരിച്ചത്. റിയോ ഡി ജനീറോയിൽ നോവ ഇഗാകുവിലെ ഹോട്ടലിന്റെ ബാൽക്കണിയിൽ നിന്നാണ് താരം താഴെ വീണത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ജനുവരി 23നാണ് അപകടം നടന്നതെന്നാണ് റിപ്പോർട്ട്.

രണ്ട് പുരുഷ സഹതാരങ്ങൾക്കൊപ്പം എക്സ്-റേറ്റഡ് രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് യുവതി മരിച്ചതെന്നാണ് റിപ്പോർട്ട്. യുവതിക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെയും പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. എന്നാൽ, ഇരുവരും പരസ്പര വിരുദ്ധമായ മൊഴികളാണ് നൽകിയതെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

“എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാൻ ഞങ്ങൾ സമഗ്രമായ അന്വേഷണം നടത്തുകയാണ്. ഇതൊരു സങ്കീർണ്ണമായ കേസാണ്, ഒരു അപകടം മുതൽ കുറ്റകൃത്യം വരെയുള്ള ഒരു സാധ്യതയും ഞങ്ങൾ തള്ളിക്കളയുന്നില്ല,” – പൊലീസ് അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. “കേസിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇതിനകം പോലീസിൻ്റെ കൈയിലുണ്ട്. അവർ അന്വേഷിക്കുകയാണ്. ആരെയെങ്കിലും കുറ്റപ്പെടുത്തുന്നില്ല. വീഴ്ചയിൽ അവൾ മരിച്ചു. അവളെ രക്ഷിക്കാൻ സമയമില്ലായിരുന്നു.- താരത്തിൻ്റെ കാമുകൻ പെഡ്രോ ഹെൻറിക് ബ്രസീലിയൻ മാസികയായ ക്വീമിനോട് പറഞ്ഞു.

. “നീയില്ലാതെ വളരെ ബുദ്ധിമുട്ടാണ്. എൻ്റെ ഹൃദയത്തിലെ ദ്വാരം വലുതായിക്കൊണ്ടിരിക്കുകയാണ്. മണിക്കൂറുകൾ കഴിയുന്തോറും അത് മുങ്ങാൻ തുടങ്ങുന്നു”- കാമുകൻ പിന്നീട് സോഷ്യൽമീഡിയയിൽ കുറിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6