Skip to content

chithrodayamflashnews.com

November 28, 2026 12:01 pm
കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച) ജീവിക്കാൻ ഭിക്ഷ യാചിച്ചു , ട്രാൻസ്ജൻഡർ ആണെന്ന കാരണത്താൽ ഓട്ടോയിൽ യാത്ര നിഷേധിച്ചു , ഇന്നിപ്പോൾ സ്വന്തമായി 4 ഓട്ടോകൾ വാങ്ങി ഗർഭിണികൾക്കും പ്രായമായവർക്കും ട്രാൻസ്ജെൻഡർസിനും സൗജന്യ യാത്ര നൽകിയ ആനിയുടെ ജീവിതം 

കൊച്ചിയിൽ വ്യാജരേഖകളുമായി ബംഗ്ലാദേശി ദമ്പതിമാർ പിടിയിൽ

കൊച്ചിയിൽ വ്യാജരേഖകളുമായി ബംഗ്ലാദേശി ദമ്പതിമാർ പിടിയിൽ


കൊച്ചി: വ്യാജരേഖകളുമായി ബംഗ്ലാദേശി ദമ്പതികള്‍ പിടിയില്‍. വ്യാജരേഖകള്‍ ചമച്ച് കേരളത്തില്‍ ദീര്‍ഘകാലമായി താമസിക്കുന്ന ദശരഥ് ബാനര്‍ജി(38) ഇയാളുടെ ഭാര്യ മാരി ബിബി (33) എന്നിവരാണ് പിടിയിലായത്.

ബംഗ്ലാദേശി സ്വദേശികളായ ദമ്പതികള്‍ അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച ശേഷം പശ്ചിമബംഗാളില്‍ നിന്നാണ് വ്യാജമായി ആധാര്‍കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടാക്കിയത്. തുടര്‍ന്ന് കേരളത്തിലേക്ക് പ്രവേശിക്കുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കി.കേരളത്തില്‍ പറവൂര്‍ വടക്കേ മേത്തറ ഭാഗത്ത് സ്ഥലംവാങ്ങി രജിസ്റ്റര്‍ ചെയ്താണ് ഇവര്‍ താമസിച്ചിരുന്നത്.

ഞാറക്കല്‍ പോലീസാണ് ദമ്പതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായി എറണാകുളം റൂറല്‍ ജില്ലയില്‍ ഈ വര്‍ഷം പിടികൂടിയ ബംഗ്ലാദേശികളുടെ എണ്ണം 37 ആയെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6