Skip to content

chithrodayamflashnews.com

November 27, 2026 5:17 am
മുറിവുകളെ തോൽപ്പിച്ച അപൂർവ്വ പ്രണയം; ചക്രക്കസേരയിലായ പ്രിയതമന് തുണയായി പൊലീസുകാരിയായ അർച്ചന, മനസ്സ് തൊടും ജീവിതകഥ! “ഭാര്യ മരിച്ചു” എന്ന് പറഞ്ഞ് നാട്ടുകാരെ വിളിച്ചുകൂട്ടി ഭർത്താവ്… മൃതദേഹം കണ്ടപ്പോൾ സംശയം തോന്നി, ഒടുവിൽ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ! മലപ്പുറം ക്രൈം ബ്രാഞ്ച് യൂണിറ്റ് പുതിയ ഓഫീസ് കെട്ടിടം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു, സ്വകാര്യ അപ്പാർട്മെന്റിൽ നടത്തിയ എക്സൈസ് പരിശോധനയിൽ 11.465 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിലായി. പെണ്‍കുട്ടിയുടെ വീട്ടുകാരെ പറ്റിക്കാന്‍ ഹാജരാക്കിയത് പഞ്ചായത്ത് പ്രസിഡന്റിന്റെയും വാര്‍ഡ് മെംബറുടെയും പേരിലുള്ള വ്യാജ സത്യവാങ്മൂലം; ആദ്യവിവാഹവും വിവാഹമോചനവും മറച്ചുവെച്ച് കൊട്ടാരക്കരയില്‍ രണ്ടാം വിവാഹം

“ഭാര്യ മരിച്ചു” എന്ന് പറഞ്ഞ് നാട്ടുകാരെ വിളിച്ചുകൂട്ടി ഭർത്താവ്… മൃതദേഹം കണ്ടപ്പോൾ സംശയം തോന്നി, ഒടുവിൽ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ!

പാലക്കാട് അട്ടപ്പാടി കോട്ടത്തറയിൽ 53 വയസ്സുകാരിയായ സിന്ധുവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നാട്ടുകാരിൽ സംശയമുയർത്തി.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ഭാര്യ മരിച്ച വിവരം ഭർത്താവ് സജി തന്നെയാണ് നാട്ടുകാരെ വിളിച്ചുകൂട്ടി അറിയിച്ചത്. എന്നാൽ വീട്ടിലെത്തി മൃതദേഹം കണ്ട നാട്ടുകാർക്ക് ഒരു കാര്യം അസ്വാഭാവികമായി തോന്നി. സിന്ധുവിന്റെ തലയിൽ പ്ലാസ്റ്റിക് കവർ കെട്ടിയ നിലയിലായിരുന്നു മൃതദേഹം.

ഇതോടെ നാട്ടുകാർ അഗളി പൊലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തി മൃതദേഹം മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സിന്ധുവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ സംശയം. ഇതുമായി ബന്ധപ്പെട്ട് ഭർത്താവ് സജിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. മരണത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ പോസ്റ്റ്മോർട്ടം പരിശോധന നടത്തും. നാളെ പാലക്കാട് ജില്ലാ ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടത്തുക.

എന്താണ് യഥാർഥത്തിൽ ആ വീട്ടിൽ സംഭവിച്ചത്? സിന്ധുവിന്റെ മരണത്തിന് പിന്നിലെ കാരണങ്ങൾ എന്താണെന്ന് അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6