Skip to content

chithrodayamflashnews.com

November 28, 2026 12:01 pm
കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച) ജീവിക്കാൻ ഭിക്ഷ യാചിച്ചു , ട്രാൻസ്ജൻഡർ ആണെന്ന കാരണത്താൽ ഓട്ടോയിൽ യാത്ര നിഷേധിച്ചു , ഇന്നിപ്പോൾ സ്വന്തമായി 4 ഓട്ടോകൾ വാങ്ങി ഗർഭിണികൾക്കും പ്രായമായവർക്കും ട്രാൻസ്ജെൻഡർസിനും സൗജന്യ യാത്ര നൽകിയ ആനിയുടെ ജീവിതം 

മൈസൂരുവി‌ൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; മലയാളി യുവതിക്ക് ദാരുണാന്ത്യം

മൈസൂരുവി‌ൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; മലയാളി യുവതിക്ക് ദാരുണാന്ത്യം


മാനന്തവാടി: മൈസൂരുവി‌ലുണ്ടായ വാ​ഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം. മാനന്തവാടി സ്വദേശിനിയായ നൃത്ത അധ്യാപിക അലീഷ ആണ് മരിച്ചത്. റിട്ടയർഡ് പൊലീസ് ഉദ്യോഗസ്ഥനായ ശാന്തി നഗറിലെ ജോസിയുടെയും, റീനയുടെയും മകളാണ് അലീഷ. വ്യാഴാഴ്ച അർധരാത്രിയോടെയാണ് അലീഷയും ഭർത്താവ് ജോബിനും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. ബെംഗളൂരുവിലെ നൃത്ത പരിപാടിക്കായി പോകവെ ഇരുവരും സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അലീഷയെ മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സയ്ക്കായി അലീഷയെ നാട്ടിലേക്ക് കൊണ്ടു വരുന്നതിനിടെ ഗുണ്ടൽപേട്ടിൽ വെച്ച് ആരോഗ്യ സ്ഥിതി വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.

മാനന്തവാടിയിൽ എബിസിഡി എന്ന നൃത്ത വിദ്യാലയം നടത്തിവരികയായിരുന്നു യുവതി. ടിവി ചാനലുകളിലും മറ്റും ധാരാളം റിയാലിറ്റി ഷോകളിൽ പങ്കെടുത്ത താരം കൂടിയാണ് അലീഷ. അപകടത്തിൽ പരുക്കേറ്റ ഭർത്താവ് ജോബിൻ ചികിത്സയിൽ കഴിയുകയാണ്. മകൾ: എലൈന എഡ്വിഗ ജോബിൻ.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6