Skip to content

chithrodayamflashnews.com

November 28, 2026 12:00 pm
കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച) ജീവിക്കാൻ ഭിക്ഷ യാചിച്ചു , ട്രാൻസ്ജൻഡർ ആണെന്ന കാരണത്താൽ ഓട്ടോയിൽ യാത്ര നിഷേധിച്ചു , ഇന്നിപ്പോൾ സ്വന്തമായി 4 ഓട്ടോകൾ വാങ്ങി ഗർഭിണികൾക്കും പ്രായമായവർക്കും ട്രാൻസ്ജെൻഡർസിനും സൗജന്യ യാത്ര നൽകിയ ആനിയുടെ ജീവിതം 

അനന്തു കൃഷ്ണന്‍ ലാലി വിന്‍സെന്റിന് മാത്രം കൈമാറിയത് 46 ലക്ഷമെന്ന് പൊലീസ്

അനന്തു കൃഷ്ണന്‍ ലാലി വിന്‍സെന്റിന് മാത്രം കൈമാറിയത് 46 ലക്ഷമെന്ന് പൊലീസ്


തിരുവനന്തപുരം: സ്‌കൂട്ടര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണന്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന് മാത്രം കൈമാറിയത് 46 ലക്ഷം രൂപയെന്ന് പോലീസിന്റെ കണ്ടെത്തല്‍. കണ്ണൂര്‍ ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴാം പ്രതിയാണ് ലാലി വിന്‍സെന്റ്. എന്നാല്‍ അനന്തു കൃഷ്ണന്‍ തനിക്ക് നല്‍കിയത് അഭിഭാഷക ഫീസാണെന്നാണ് ലാലി വിന്‍സെന്റ് നേരത്തെ പറഞ്ഞത്.

തട്ടിപ്പില്‍ തനിക്ക് പങ്കില്ലെന്നും അനന്തുകൃഷ്ണന്റെ കേസുകള്‍ കൈകാര്യംചെയ്യുക മാത്രാണുണ്ടായതെന്നുമാണ് ലാലി വിന്‍സെന്റ് പറയുന്നത്. അതേസമയം കഴിഞ്ഞ ദിവസം ലാലി വിന്‍സെന്റിന്റെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി ഇത്രയും വലിയതുക ഫീസായി വാങ്ങിയതില്‍ സംശയം ഉന്നയിച്ചിരുന്നു.

കൂടാതെ ഇടുക്കിയിലെയും എറണാകുളത്തെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക് അനന്തു പണം നല്‍കിയതായി പോലീസ് പറയുന്നു. പലരുടെയും ഓഫീസ് സ്റ്റാഫുകള്‍ വഴിയാണ് പണം കൈമാറിയതെന്നുമാണ് അന്വേഷണം സംഘം കണ്ടെത്തിയത്. തിരഞ്ഞെടുപ്പ് ഫണ്ടിന്റെ പേരില്‍ ഉള്‍പ്പടെയാണ് എറണാകുളത്തെയും മൂവാറ്റുപുഴിലെയും ഇടുക്കിയിലെയും പലനേതാക്കള്‍ക്കും ലക്ഷങ്ങള്‍ നല്‍കിയത്.

അനന്തുവിന്റെ പേരില്‍ 19 ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എട്ടുകോടി രൂപയുണ്ടായിരുന്ന അനന്തുവിന്റെ നാല് ബാങ്ക് അക്കൗണ്ടുകള്‍ പോലീസ് മരവിപ്പിച്ചു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6