Skip to content

chithrodayamflashnews.com

November 28, 2026 12:01 pm
കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച) ജീവിക്കാൻ ഭിക്ഷ യാചിച്ചു , ട്രാൻസ്ജൻഡർ ആണെന്ന കാരണത്താൽ ഓട്ടോയിൽ യാത്ര നിഷേധിച്ചു , ഇന്നിപ്പോൾ സ്വന്തമായി 4 ഓട്ടോകൾ വാങ്ങി ഗർഭിണികൾക്കും പ്രായമായവർക്കും ട്രാൻസ്ജെൻഡർസിനും സൗജന്യ യാത്ര നൽകിയ ആനിയുടെ ജീവിതം 

ബിജെപിയിൽ നിന്ന് സിപിഎമ്മിലെത്തിയപ്പോൾ മന്ത്രി മാലയിട്ട് സ്വീകരിച്ചു; മാസങ്ങൾക്കിപ്പുറം കാപ്പ കേസിലെ പ്രതിയെ നാടുകടത്തി

ബിജെപിയിൽ നിന്ന് സിപിഎമ്മിലെത്തിയപ്പോൾ മന്ത്രി മാലയിട്ട് സ്വീകരിച്ചു; മാസങ്ങൾക്കിപ്പുറം കാപ്പ കേസിലെ പ്രതിയെ നാടുകടത്തി


ആരോഗ്യമന്ത്രി വീണാ ജോർജ് അടക്കമുള്ള നേതാക്കൾ പാർട്ടിയിലേക്ക് സ്വീകരിച്ച കാപ്പാ കേസ് പ്രതിയെ പത്തനംതിട്ടയിൽ നിന്ന് നാടുകടത്തി. ഡി വൈ എഫ് ഐ മലയാലപ്പുഴ മേഖല കമ്മിറ്റി വൈസ് പ്രസിഡന്റ് ശരൺ ചന്ദ്രനെയാണ് ഒരു വർഷത്തേക്ക് നാടുകടത്തിയത്.

ഈ മാസം ഏഴാം തീയതി മുതൽ ഒരു വർഷത്തേക്ക് നാടുകടത്തിക്കൊണ്ടുള്ള ഉത്തരവാണ് ജില്ലാ പൊലീസ് മേധാവി പുറത്തിറക്കിയത്. ബിജെപിക്കാരനായിരുന്ന ശരൺ കഴിഞ്ഞ ജൂലായിലാണ് സി പി എമ്മിൽ ചേർന്നത്. അന്ന് കുമ്പഴയിൽ നടന്ന പരിപാടിയിൽ വീണാ ജോർജ് മാലയിട്ടാണ് ശരണിനെ സ്വീകരിച്ചത്.അന്നത്തെ ജില്ലാ സെക്രട്ടറി ഉദയഭാനു അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുത്തിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ശരൺ ജയിലിൽ നിന്നിറങ്ങി ഒരാഴ്ചയ്ക്ക് ശേഷമാണ് സി പി എമ്മിൽ അംഗത്വമെടുത്തത്. ക്രിമിനൽ പശ്ചാത്തലമുണ്ടെങ്കിലും സ്വയം തിരുത്തി പാർട്ടിയിലേക്ക് വരുന്നതിൽ തെറ്റില്ലെന്നാണ് സി പി എമ്മിന്റെ നിലപാട്. അറുപതുപേരാണ് അന്ന് ബി ജെ പിയിൽ നിന്ന് സി പി എമ്മിലെത്തിയത്.
സി പി എമ്മിൽ ചേർന്ന ശേഷം മലയാലപ്പുഴ പൊലീസ് സ്റ്റേഷനടുത്തുവച്ച് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചിരുന്നു. ആഘോഷത്തിൽ പിടികിട്ടാപ്പുള്ളിയും പങ്കെടുത്തിരുന്നു. സമീപകാലത്തുണ്ടായ ഒരു കേസിലും ഇയാൾക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6