Skip to content

chithrodayamflashnews.com

October 16, 2026 12:10 pm
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

റിൻസിയ ജീവനൊടുക്കിയത് പീഡനം സഹിക്കാനാകാതെ; ഭർത്താവും കാമുകിയും അറസ്റ്റിൽ

റിൻസിയ ജീവനൊടുക്കിയത് പീഡനം സഹിക്കാനാകാതെ; ഭർത്താവും കാമുകിയും അറസ്റ്റിൽ


പാലക്കാട്: യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും കാമുകിയും അറസ്റ്റിൽ. കല്ലടിക്കോട് കണക്കപ്പാടം വീട്ടിൽ റിൻസിയ (22) ആത്മഹത്യചെയ്ത കേസിലാണ് യുവതിയുടെ ഭർത്താവ് പുതുപ്പരിയാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് താഴേമുരളി ഷാജിത മൻസിലിൽ ഷഫീസ് (32), ഇയാളുടെ കാമുകി പിരായിരി ആലക്കൽപറമ്പ് ചുങ്കം ജംസീന (33) എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് ഇരുവർക്കുമെതിരെ ഹേമാംബികനഗർ പൊലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു റിൻസിയയെ ലക്ഷംവീട്ടിലുള്ള ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അഞ്ചുവർഷംമുൻപായിരുന്നു ഷഫീസിന്റെയും റിൻസിയയുടെയും വിവാഹം. ഇവർക്ക് മൂന്നുവയസ്സുള്ള കുഞ്ഞുണ്ട്. കുറേനാളായി ഭർത്താവുമായി പിരിഞ്ഞുകഴിയുകയായിരുന്നു യുവതി. മൂന്നുമാസം മുൻപാണ് റിൻസിയ വീട്ടിൽ മടങ്ങിയെത്തിയതെന്ന് പൊലീസ് പറഞ്ഞു.

റിൻസിയയും ഷെഫീസും തമ്മിൽ നിരന്തരം തർക്കങ്ങളുണ്ടാകാറുണ്ടെന്നാണ് വിവരം. ഇരുവരും തമ്മിൽ കുടുംബപ്രശ്‌നങ്ങളുണ്ടെന്നും കാണിച്ച് റിൻസിയയുടെ വീട്ടുകാർ ഹേമാംബികനഗർ പൊലീസിൽ പരാതിയും നൽകിയിരുന്നു. തുടർന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിൽ ഷഫീസിന് മറ്റൊരുസ്ത്രീയുമായി അടുപ്പമുണ്ടായിരുന്നെന്ന് കണ്ടെത്തിയിരുന്നു. ഷഫീസ് റിൻസിയയെ ഒഴിവാക്കാൻ ശ്രമം നടത്തിയിരുന്നതായും ജംസീന ഫോണിലൂടെ നിരന്തരമായി റിൻസിയയെ ഭീഷണിപ്പെടുത്തിയിരുന്നതായും കണ്ടെത്തി. ഇതോടെയാണ് യുവതിയുടെ ഭർത്താവിനെയും കാമുകിയേയും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ രണ്ടു പ്രതികളെയും റിമാൻഡ്‌ചെയ്തു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6