
നിഴലായ് ഞാൻ
നിന്റെ കൂടെ….
നിറവായ് നീയെന്റെ കൂടെ…
നിർമ്മലസ്നേഹത്താൽ
ചാലിച്ചെഴുതിയ
പ്രണയസങ്കീർത്തനം
പോലെ…
(നിഴലായ്….)
മനതാരിൽ വിരിയും
മാരിവില്ലേ..നീ…
മന്ദസ്മിതംതൂകി
അരികിൽ വരൂ….(2)
മറക്കുവാൻ കഴിയാത്ത
സ്വപ്നമായെന്നിൽ
മന്ദാരമലരായ് വന്നതല്ലേ…?(2)
(നിഴലായ്…)
അസുലഭ സൗഭാഗ്യമായ്
അറിയുന്നു ഞാൻ നിന്റെ സ്നേഹം….
എത്രപറഞ്ഞാലും
തീരുകില്ലോമലേ…
അത്രമേലിഷ്ടമായ്
നീയെൻ മനസ്സിൽ
പൂനിലാവായ്
നിറഞ്ഞുനിൽപ്പൂ….(2)
(നിഴലായ്….)

No Comment.