പ്രശസ്ത ഒഡിയ കവിയും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുമായ കവി രമാകാന്ത് രത് അന്തരിച്ചു
പ്രശസ്ത ഒഡിയ കവിയും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുമായ കവി രമാകാന്ത് രത് (90) അന്തരിച്ചു. ഒഡിയ സാഹിത്യത്തില്‍ ഒരു യുഗം തന്നെ ഇതോടെ അവസാനിച്ചിരിക്കുകയാണ്.
1934 ഡിസംബര്‍ 13ന് കട്ടക്കിലാണ് അദ്ദേഹത്തിന്റെ ജനനം. രവന്ഷാ സര്‍വകലാശാലയില്‍ നിന്നാ് ഇംഗ്ലീഷില്‍ മാസ്റ്റേഴ്സ് ബിരുദം കരസ്ഥമാക്കിയത്. 1957യില്‍ ഐഎഎസില്‍ സേവനം നടത്തുമ്പോഴും സാഹിത്യവുമായുള്ള തന്റെ ബന്ധം അദ്ദേഹം തുടര്‍ന്നു. 1992വരെ നീണ്ടുനിന്ന് ഔദ്യോഗിക ജീവിതത്തില്‍ ഒഡിഷ ചീഫ് സെക്രട്ടറിയായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്
No Comment.