
കവിത
നിലാമഴ പെയ്തിറങ്ങി
നിശാപ്പക്ഷി പാട്ടുപാടി…
നീഹാരബിന്ദുക്കൾ
കുളിരുചൂടി…
നിർമ്മലേ നിന്നോർമ്മകൾ
നിറഞ്ഞുവല്ലോ മനതാരിൽ…
നിത്യവസന്തത്തിൻ
നിരുപമ ലാവണ്യമേ
നിഴലായി നീയെൻ കൂടെയുണ്ടല്ലോ…
നിന്നിലൂടറിഞ്ഞു സ്നേഹത്തിൻ
സൗഭാഗ്യം
നിന്നിലൂടറിഞ്ഞു ഞാൻ
ജീവിതസത്യങ്ങൽ…
നിൻസ്നേഹമറിയാതെ പോവതെങ്ങനെ ഞാൻ…
നീയില്ലെങ്കിൽ ഞാനില്ലയെന്നും
നിന്നുടെ വാക്കുകൾ
മനസ്സിലിന്നും
നിശ്ചലമായൊരെൻ
കാവ്യവീഥിയിൽ
നിത്യവും വന്നു നീ
വിസ്മയം തീർക്കുമ്പോൾ,
നിരവധികാവ്യങ്ങൾ ഗാനങ്ങളെന്നിൽ
നിഴലും നിലാവുമായി
ഒഴുകിയെത്തുന്നു…


No Comment.