Skip to content

chithrodayamflashnews.com

November 29, 2026 5:16 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

‘786’ നമ്പരുള്ള പഴയ കറൻസി നോട്ടുണ്ടോ? ലക്ഷങ്ങൾ നേടാൻ അവസരം.

‘786’ നമ്പരുള്ള പഴയ കറൻസി നോട്ടുണ്ടോ? ലക്ഷങ്ങൾ നേടാൻ അവസരം.


പല വസ്തുക്കള്‍ക്കും പഴക്കമേറുമ്ബോള്‍ അതിന്‍റെ മൂല്യം പലമടങ്ങ് വർധിക്കാറുണ്ട്. പെയിന്‍റിങ്ങുകള്‍ മുതല്‍ വിന്‍റേജ് കാറുകള്‍ വരെ മോഹവില നല്‍കി വാങ്ങാൻ ആളുകളുണ്ട്.

ഇപ്പോഴിതാ പഴയ കറൻസി നോട്ടുകള്‍ക്കാണ് ഇത്തരത്തില്‍ ഡിമാൻഡേറിയിരിക്കുന്നത്. അതും ലക്ഷങ്ങള്‍ നല്‍കി വാങ്ങാൻ ആളുണ്ടെന്നു കേട്ടാല്‍ അല്‍പം അമ്ബരപ്പ് തോന്നാമെങ്കിലും സംഗതി ഉള്ളതാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

786 എന്ന നമ്ബരുള്ള നാണയങ്ങളോ നോട്ടുകളോ കൈവശമുള്ളവർക്കാണ് ഇത്തവണ ലക്ഷങ്ങള്‍ നേടാനവസരം. ഓണ്‍ലൈൻ ലേലത്തിലൂടെ മൂന്നുമുതല്‍ നാലുലക്ഷം രൂപ വരെ ഇത്തരം നോട്ടുകള്‍ക്കും നാണയങ്ങള്‍ക്കും ലഭിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിലുള്ളത്. വിശ്വാസ പ്രകാരം ശുഭസൂചകമായ നമ്ബരായാണ് 786 കണക്കാക്കുന്നത്. ഇസ്‌ലാം മതവിശ്വാസ പ്രകാരം ഖുർആന്റെ ആരംഭ വചനമായ ബിസ്മില്ലാഹിർറഹ്മാനിർ റഹീം എന്നതിനെയും ഹിന്ദുമത വിശ്വാസ പ്രകാരം ത്രിമൂർത്തികളായ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരെയും പ്രതിനിധീകരിക്കുന്ന നമ്പരാണിത്.

1, 5, 10, 20, 50, 100, 2000 രൂപ നോട്ടുകള്‍ക്കാണ് ഇപ്പോള്‍ വൻ ഡിമാൻഡുള്ളത്. ഒ.എല്‍.എക്സ്, ക്വിക്കർ, ഇ-ബേ തുടങ്ങിയ വെബ്സൈറ്റുകള്‍ വഴിയാണ് ആവശ്യക്കാർ ഈ കറൻസികള്‍ വാങ്ങുന്നത്. നോട്ടുകള്‍ കൈവശമുള്ളവർക്ക് ഓണ്‍ലൈൻ സെല്ലിങ് പ്ലാറ്റ്ഫോമുകളില്‍ സെല്ലറായി രജിസ്റ്റർ ചെയ്ത ശേഷം നാണയത്തിന്‍റെയോ നോട്ടിന്‍റെയോ ചിത്രം അപ്‌ലോഡ് ചെയ്യാം. ആവശ്യക്കാർ വെബ്സൈറ്റ് വഴിതന്നെ വില്‍പനക്കാരുമായി ബന്ധപ്പെടും. എന്നാല്‍, തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പും റിപ്പോർട്ടുകളിലുണ്ട്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6