‘786’ നമ്പരുള്ള പഴയ കറൻസി നോട്ടുണ്ടോ? ലക്ഷങ്ങൾ നേടാൻ അവസരം.
പല വസ്തുക്കള്‍ക്കും പഴക്കമേറുമ്ബോള് അതിന്റെ മൂല്യം പലമടങ്ങ് വർധിക്കാറുണ്ട്. പെയിന്റിങ്ങുകള്‍ മുതല്‍ വിന്റേജ് കാറുകള്‍ വരെ മോഹവില നല്കി വാങ്ങാൻ ആളുകളുണ്ട്.
ഇപ്പോഴിതാ പഴയ കറൻസി നോട്ടുകള്‍ക്കാണ് ഇത്തരത്തില്‍ ഡിമാൻഡേറിയിരിക്കുന്നത്. അതും ലക്ഷങ്ങള്‍ നല്കി വാങ്ങാൻ ആളുണ്ടെന്നു കേട്ടാല്‍ അല്പം അമ്ബരപ്പ് തോന്നാമെങ്കിലും സംഗതി ഉള്ളതാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
786 എന്ന നമ്ബരുള്ള നാണയങ്ങളോ നോട്ടുകളോ കൈവശമുള്ളവർക്കാണ് ഇത്തവണ ലക്ഷങ്ങള്‍ നേടാനവസരം. ഓണ്‍ലൈൻ ലേലത്തിലൂടെ മൂന്നുമുതല്‍ നാലുലക്ഷം രൂപ വരെ ഇത്തരം നോട്ടുകള്‍ക്കും നാണയങ്ങള്‍ക്കും ലഭിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിലുള്ളത്. വിശ്വാസ പ്രകാരം ശുഭസൂചകമായ നമ്ബരായാണ് 786 കണക്കാക്കുന്നത്. ഇസ്ലാം മതവിശ്വാസ പ്രകാരം ഖുർആന്റെ ആരംഭ വചനമായ ബിസ്മില്ലാഹിർറഹ്മാനിർ റഹീം എന്നതിനെയും ഹിന്ദുമത വിശ്വാസ പ്രകാരം ത്രിമൂർത്തികളായ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരെയും പ്രതിനിധീകരിക്കുന്ന നമ്പരാണിത്.
1, 5, 10, 20, 50, 100, 2000 രൂപ നോട്ടുകള്‍ക്കാണ് ഇപ്പോള്‍ വൻ ഡിമാൻഡുള്ളത്. ഒ.എല്‍.എക്സ്, ക്വിക്കർ, ഇ-ബേ തുടങ്ങിയ വെബ്സൈറ്റുകള്‍ വഴിയാണ് ആവശ്യക്കാർ ഈ കറൻസികള്‍ വാങ്ങുന്നത്. നോട്ടുകള്‍ കൈവശമുള്ളവർക്ക് ഓണ്‍ലൈൻ സെല്ലിങ് പ്ലാറ്റ്ഫോമുകളില്‍ സെല്ലറായി രജിസ്റ്റർ ചെയ്ത ശേഷം നാണയത്തിന്റെയോ നോട്ടിന്റെയോ ചിത്രം അപ്ലോഡ് ചെയ്യാം. ആവശ്യക്കാർ വെബ്സൈറ്റ് വഴിതന്നെ വില്പനക്കാരുമായി ബന്ധപ്പെടും. എന്നാല്‍, തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പും റിപ്പോർട്ടുകളിലുണ്ട്
No Comment.