Skip to content

chithrodayamflashnews.com

November 29, 2026 8:12 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കോഴിക്കോട്ടെ ആദ്യകാല ഗൈനക്കോളജിസ്റ്റ് ഡോക്ടർ വി.കമലം അന്തരിച്ചു

കോഴിക്കോട്ടെ ആദ്യകാല ഗൈനക്കോളജിസ്റ്റ് ഡോക്ടർ വി.കമലം അന്തരിച്ചു

കോഴിക്കോട്ടെ ആദ്യകാല ഗൈനക്കോളജിസ്റ്റ് ഡോക്ടർ വി.കമലം (86) അന്തരിച്ചു. കോഴിക്കോട് ബീച്ച് ആശുപത്രി, കോഴിക്കോട് പി വി എസ് ആശുപത്രി, കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രി എന്നവിടങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്. അഞ്ച് പതിറ്റാണ്ടോളം കോഴിക്കോട്ടെ ആതുര ശുശ്രൂഷ രംഗത്ത് സജീവമായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം ഏപ്രിൽ 14 ന് കോഴിക്കോട് നടക്കും.

കോഴിക്കോട് ജനറൽ ആശുപത്രിയിൽ 1966 ലാണ് ഡോക്ടർ കമലം തൻ്റെ കരിയർ തുടങ്ങിയത്. പിന്നീട് പിവിഎസ് ആശുപത്രി കോഴിക്കോട് പ്രവർത്തനം തുടങ്ങിയ ഘട്ടത്തിൽ കമലം ഇവിടെ ഗൈനക്കോളജി വിഭാഗത്തിൽ ചേർന്നു. ഇതിന് ശേഷം ആസ്റ്റർ മിംസ് ആശുപത്രിയിലേക്ക് മാറി. കോഴിക്കോട് ചാലപ്പുറത്തെ ആരതി എന്ന സ്വന്തം വീട്ടിൽ കമലത്തിൻ്റെ മൃതദേഹം സൂക്ഷിക്കും. ഇവിടെ പൊതുദർശനത്തിന് സൗകര്യമൊരുക്കും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6