Skip to content

chithrodayamflashnews.com

Asnap 1409

നന്ദി

കവിത

ഗിരിജൻ ആചാരി തോന്നല്ലൂർ

വേണം
ജീവിതവഴികളിലെല്ലാം
നന്ദിയതൊട്ടും
പിഴയില്ലാതെ…
നന്ദിയതില്ലേൽ
എന്തൊരു ജീവിതം
കർമ്മഫലങ്ങൾ
നിഷ്ഫലമല്ലോ…?
ആരോടൊക്കെ
പറയേണം നാം
നന്ദിയതുള്ളിൽ
നിറച്ചീടാൻ…
ജന്മം നൽകിയോരച്ഛനുമമ്മയും
ഈശ്വരനങ്ങനെ
പല ബന്ധങ്ങൾ….
മുന്നിൽ നിറയും
വഴികളിലെല്ലാം
നന്മനിറഞ്ഞു
വിളങ്ങീടാൻ
മനസ്സിൽ നിറയണം
സ്മരണകളെന്നും
നന്ദിയതെന്നൊരു
സത്യത്താൽ…

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6