എനിക്കിവനെ ഒറ്റക്കാക്കി വരാൻ കഴിയില്ല’: ബംഗളൂരു ദുരന്തത്തിൽ മരിച്ച മകനെ സംസ്കരിച്ചയിടത്ത് പൊട്ടിക്കരഞ്ഞ് പിതാവ്
.മകന്റെ കല്ലറയ്ക്ക് മുന്നിൽ വാവിട്ട് കരയുന്ന പിതാവിന്റെ ദൃശ്യങ്ങൾ പുറത്ത്.ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവന്റെ വിക്ടറി പരേഡിനെ തുടർന്നുണ്ടായ അപകടത്തിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച 21കാരൻ ഭൂമിക് ലക്ഷ്മണയുടെ പിതാവായ ബിടി ലക്ഷ്മണയാണ് മകന്റെ കല്ലറയെ മാറോട് ചേർത്ത് പൊട്ടിക്കരഞ്ഞത്.
കല്ലറയിൽ കിടന്ന് കരയുന്ന ലക്ഷ്മണയുടെ കാഴ്ച്ച കണ്ടു നിൽക്കുന്നവർക്ക് കണ്ണീരോടെയല്ലാതെ കാണാൻ കഴിഞ്ഞില്ല.
No Comment.