Skip to content

chithrodayamflashnews.com

November 29, 2026 3:17 pm
ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ!

കേന്ദ്രത്തിന് പോലും ഇടപെടാൻ പറ്റാത്തയിടം; നിമിഷപ്രിയയുടെ വിഷയത്തിൽ കാന്തപുരത്തിന്റേത് നിർണായക ഇടപെടൽ

യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചത് രാജ്യത്തിനാകെ ആശ്വാസം നൽകുന്ന വാർത്തയാണ്. വസാബിയിലെ ഷെയ്‌ഖ് ഇടപെട്ടതോടെയാണ് യെമൻ ഭരണകൂടം വധശിക്ഷ മാറ്റിവയ്‌ക്കാൻ ഉത്തരവിട്ടത്.

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയാണ് ഒടുവിൽ ഫലംകണ്ടത്. ഇതോടെ വധശിക്ഷ മാറ്റിവയ്‌ക്കുന്നതിനായി അറ്റോണി ജനറൽ ഉത്തരവിറക്കുകയായിരുന്നു.
നയതന്ത്രപരമായി ഇന്ത്യയ്‌ക്ക് ഇടപെടൽ നടത്താൻ സാദ്ധ്യത കുറവായിരുന്ന സ്ഥാനത്താണ് സ്വകാര്യ ഇടപെടൽ നിർണായകമായത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നയതന്ത്രപരമായി ഇടപെടാൻ പരിമിതികളുള്ള പ്രദേശമായ സനയിലെ ജയിലിലാണ് നിമിഷപ്രിയ കഴിയുന്നുവെന്നതാണ് പ്രധാന കാരണം. ഈ പ്രദേശം ഹൂതികളുടെ നിയന്ത്രണത്തിലാണ്. അതുകൊണ്ടുതന്നെ കേന്ദ്രസർക്കാരിന് വിഷയത്തിൽ ഇടപെടുന്നതിൽ പരിധിയുണ്ടെന്ന് അറ്റോണി ജനറൽ ആർ വെങ്കിടരമണിയും കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. യമനിലെ സങ്കീർണ സാഹചര്യമാണ് ഇതിന് കാരണം.ലോകത്തെ മറ്റിടങ്ങൾ പോലെയല്ല യെമൻ. പൊതുവായി പോയി സ്ഥിതിഗതികൾ സങ്കീർണമാക്കാതെ സ്വകാര്യ ഇടപെടലിന് ശ്രമിക്കുന്നതാണ് നല്ലതെന്നും കേന്ദ്രം അറിയിച്ചിരുന്നു. ഇതാണ് കേസിൽ കാന്തപുരം ഇടപെടാനുണ്ടായ കാരണം. കാന്തപുരത്തിന്റെ നിർദേശപ്രകാരം യെമനിലെ സൂഫി പണ്ഡിതൻ ഷെയ്‌‌ഖ് ഹബീബ് ഉമർ ബിൻ ഹാഫിസ് നടത്തിയ ചർച്ചകളാണ് നിമിഷപ്രിയയുടെ കേസിൽ നിർണായകമായത്.കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ഉൾപ്പെടെ ഉമർ ബിൻ ഹാഫിസിന്റെ പ്രതിനിധികൾ കൂടിക്കാഴ്‌ച നടത്തുന്നുണ്ട്. ഇതുവരെ അടുക്കാതിരുന്ന തലാലിന്റെ കുടുംബം ഉമർ ബിൻ ഹാഫിസിന്റെ പ്രതിനിധികളുമായി ചർച്ച നടത്താൻ സമ്മതിച്ചത് കേസിൽ അനുകൂല സാദ്ധ്യതയാണ് കാണിക്കുന്നത്. ധമാർ മേഖലയിലടക്കം വൈകാരിക വിഷയമായതിനാലാണ് കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി ബന്ധം സ്ഥാപിക്കാൻ സാധിക്കാതിരുന്നത്. കാന്തപുരത്തിന്റെ ഇടപെടലിലൂടെയാണ് കുടുംബവുമായി അദ്യമായി ആശയവിനിമയം സാദ്ധ്യമായത്.നിർണായക ഇടപെടലിന് പിന്നാലെ കാന്തപുരത്തെ പ്രശംസിച്ച് വിവിധ രാഷ്‌ട്രീയ നേതാക്കളും ജനപ്രതിനിധികളും രംഗത്തെത്തി. നിമിഷപ്രിയയുടെ മോചനം കേരളം ആഗ്രഹിക്കുന്നതാണെന്നും വിഷയത്തില്‍ കാന്തപുരത്തിന്റെ ഇടപെടല്‍ ഫലപ്രാപ്തിയില്‍ എത്തട്ടെയെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

2 Comments
Jeannette3592 July 18, 2025
| |

Start profiting from your network—sign up today! https://shorturl.fm/gvR7d

Emmett3661 July 17, 2025
| |

Your network, your earnings—apply to our affiliate program now! https://shorturl.fm/ZyPgt

Whatsapp Image 2024 04 01 At 18.33.29 B82062e6