Skip to content

chithrodayamflashnews.com

November 29, 2026 5:52 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

തിരുവനന്തപുരം നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്‌ ഏർപ്പെടുത്തിയിരിക്കുന്ന 2022-2023 ലെ “പ്രൊ. ബി. ഹൃദയകുമാരി സ്മാരക കവിതാ പുരസ്കാരം ” കണ്ണൻ കാവുങ്കൽ രചിച്ച “വിചാരങ്ങൾ എഴുതപ്പെടുമ്പോൾ ” എന്ന കാവ്യ സമാഹാരത്തിന് ……

2023 | മാർച്ച്‌ 14|ചൊവ്വ |

2023 മാർച്ച്‌ 26 ന് തിരുവനന്തപുരം YMCA ഹാളിൽ സംഘടിപ്പിച്ചിരിക്കുന്ന, ട്രസ്റ്റിന്റ വിപുലമായ വാർഷിക ആഘോഷ ചടങ്ങിൽ വെച്ച്, ക്ഷണിക്കപ്പെട്ട കലാ സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ ഉന്നതരുടെ നിറ സാന്നിധ്യത്തിൽ, ഈ പുരസ്‌കാരം കണ്ണന് സമ്മാനിക്കും…

ആലപ്പുഴ, മണ്ണഞ്ചേരി കാവുങ്കൽ സ്വദേശി ആണ് കണ്ണൻ. സ്കൂൾ വിദ്യാഭ്യാസ കാലം മുതൽ കവിതകളും കഥകളും എഴുതുന്നു. ഒപ്പം ചിത്രരചനയും…
പ്രശസ്ത സംഗീത സംവിധായകൻ ശ്രീ. T. S. രാധാകൃഷ്ണജിയുമായി ചേർന്ന് ഭക്തി ഗാന ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. തിരുവനന്തപുരം ശ്രീപദ്മനാഭ ക്ഷേത്രത്തിലെ മുറജപ ചടങ്ങിനോട് ബന്ധപ്പെട്ട് നടന്ന സംഗീത സന്ധ്യയിൽ ശ്രീ. T. S. രാധാകൃഷ്ണജി സംഗീതം നൽകി, ശ്രീ. മധു ബാലകൃഷ്ണൻ, ശ്രീമതി. ശ്വേത മോഹൻ എന്നിവർ ചേർന്നു സമർപ്പിച്ച മംഗള ശ്ലോകം എഴുതി നൽകിയതും, പ്രസ്തുത കീർത്തനം സംഗീത പഠനത്തിൽ ഉൾപ്പെടുത്തി നവരാഗ മാലികയാക്കി മാറ്റി, സംഗീത അധ്യാപകരാൽ സ്വീകരിക്കപ്പെട്ടതും വഴിത്തിരിവായി.
ജില്ലാ കലോത്സവ വേദികളിൽ, വിവിധ സ്കൂളുകൾക്ക് വേണ്ടി ലളിത ഗാനങ്ങൾ എഴുതി നൽകുകയും നിരവധി അംഗീകാരങ്ങൾ ലഭിക്കുകയും ചെയ്തു..
ആദ്യ കവിതാ സമാഹാരം ആണ് “വിചാരങ്ങൾ എഴുതപ്പെടുമ്പോൾ.” രണ്ടാമത്തെ കാവ്യ സമാഹാരവും ചെറുകഥകൾ ഉൾപ്പെട്ട മറ്റൊരു പുസ്തകവും പ്രകാശനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ. കാവുങ്കൽ കേന്ദ്രമായി പ്രവർത്തിക്കുന്ന കനിവ് എന്ന സംഘടനയുടെ കലാ സാഹിത്യ ഘടകവുമായി ചേർന്നു പ്രവർത്തിക്കുന്നു.
കോമേഴ്‌സിൽ ബിരുദാനന്തര ബിരുദ പഠനം പൂർത്തിയാക്കി ഇപ്പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യ, ആലപ്പുഴ ബ്രാഞ്ചിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6