2023 | മാർച്ച് 14|ചൊവ്വ |

2023 മാർച്ച് 26 ന് തിരുവനന്തപുരം YMCA ഹാളിൽ സംഘടിപ്പിച്ചിരിക്കുന്ന, ട്രസ്റ്റിന്റ വിപുലമായ വാർഷിക ആഘോഷ ചടങ്ങിൽ വെച്ച്, ക്ഷണിക്കപ്പെട്ട കലാ സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ ഉന്നതരുടെ നിറ സാന്നിധ്യത്തിൽ, ഈ പുരസ്കാരം കണ്ണന് സമ്മാനിക്കും…
ആലപ്പുഴ, മണ്ണഞ്ചേരി കാവുങ്കൽ സ്വദേശി ആണ് കണ്ണൻ. സ്കൂൾ വിദ്യാഭ്യാസ കാലം മുതൽ കവിതകളും കഥകളും എഴുതുന്നു. ഒപ്പം ചിത്രരചനയും…
പ്രശസ്ത സംഗീത സംവിധായകൻ ശ്രീ. T. S. രാധാകൃഷ്ണജിയുമായി ചേർന്ന് ഭക്തി ഗാന ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. തിരുവനന്തപുരം ശ്രീപദ്മനാഭ ക്ഷേത്രത്തിലെ മുറജപ ചടങ്ങിനോട് ബന്ധപ്പെട്ട് നടന്ന സംഗീത സന്ധ്യയിൽ ശ്രീ. T. S. രാധാകൃഷ്ണജി സംഗീതം നൽകി, ശ്രീ. മധു ബാലകൃഷ്ണൻ, ശ്രീമതി. ശ്വേത മോഹൻ എന്നിവർ ചേർന്നു സമർപ്പിച്ച മംഗള ശ്ലോകം എഴുതി നൽകിയതും, പ്രസ്തുത കീർത്തനം സംഗീത പഠനത്തിൽ ഉൾപ്പെടുത്തി നവരാഗ മാലികയാക്കി മാറ്റി, സംഗീത അധ്യാപകരാൽ സ്വീകരിക്കപ്പെട്ടതും വഴിത്തിരിവായി.
ജില്ലാ കലോത്സവ വേദികളിൽ, വിവിധ സ്കൂളുകൾക്ക് വേണ്ടി ലളിത ഗാനങ്ങൾ എഴുതി നൽകുകയും നിരവധി അംഗീകാരങ്ങൾ ലഭിക്കുകയും ചെയ്തു..
ആദ്യ കവിതാ സമാഹാരം ആണ് “വിചാരങ്ങൾ എഴുതപ്പെടുമ്പോൾ.” രണ്ടാമത്തെ കാവ്യ സമാഹാരവും ചെറുകഥകൾ ഉൾപ്പെട്ട മറ്റൊരു പുസ്തകവും പ്രകാശനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ. കാവുങ്കൽ കേന്ദ്രമായി പ്രവർത്തിക്കുന്ന കനിവ് എന്ന സംഘടനയുടെ കലാ സാഹിത്യ ഘടകവുമായി ചേർന്നു പ്രവർത്തിക്കുന്നു.
കോമേഴ്സിൽ ബിരുദാനന്തര ബിരുദ പഠനം പൂർത്തിയാക്കി ഇപ്പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യ, ആലപ്പുഴ ബ്രാഞ്ചിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു.

No Comment.