ആലപ്പുഴ പള്ളിപ്പുറത്ത് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ സെബാസ്റ്റ്യനുമായി തെളിവെടുപ്പ് തുടരും. വീട്ടിൽ നിന്ന് കണ്ടെത്തിയ അസ്ഥി കഷ്ണങ്ങളും ശരീരാവശിഷ്ടങ്ങളും ശാസ്ത്രീയ പരിശോധന ഫലം പ്രതീക്ഷിച്ച് അന്വേഷണസംഘം. സെബാസ്റ്റ്യനുമായി കൂടുതൽ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ തീരുമാനം.
ആലപ്പുഴ പള്ളിപ്പുറത്ത് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ സ്ഥല ഉടമ സി എം സെബാസ്റ്റ്യനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ തുടരും. കസ്റ്റഡി കാലാവധി കഴിയുന്നതിനു മുൻപ് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ആണ് ഉദ്യോഗസ്ഥരുടെ തീരുമാനം
No Comment.