നാടിനെ നടുക്കിയ കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ദുരൂഹത തുടരുന്നു. കണ്ണൂർ കൈതപ്പുറത്തെ പ്രാദേശിക ബിജെപി നേതാവും ഓട്ടോ ഡ്രൈവറുമായിരുന്ന കെ.കെ. രാധാകൃഷ്ണനെ വെടിവെച്ചുകൊന്ന കേസിലെ പ്രധാന പ്രതി സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തി.
കേസിലെ കൂട്ടുപ്രതിയും കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യയുമായ മിനി നമ്പ്യാരുടെ മാതമംഗലത്തുള്ള വീടിന് സമീപത്തെ റബ്ബർ തോട്ടത്തിലാണ് വൈകീട്ട് ഏഴ് മണിയോടെ സന്തോഷിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
കണ്ണൂരിനെ ഏറെ നടുക്കിയ ഒരു ക്രൂരകൊലപാതകത്തിന്റെ തുടർച്ചയായാണ് ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 2025 മാർച്ച് 20-നാണ് കൈതപ്പുറത്ത് പുതുതായി നിർമ്മിക്കുന്ന വീടിനുള്ളിൽ വെച്ച് കെ.കെ. രാധാകൃഷ്ണനെ സന്തോഷ് വെടിവെച്ചു കൊലപ്പെടുത്തിയത്. രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരുമായി സന്തോഷിനുണ്ടായിരുന്ന അടുപ്പമാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
തങ്ങൾ തമ്മിലുള്ള ബന്ധത്തെച്ചൊല്ലി രാധാകൃഷ്ണൻ മിനിയെ ആവർത്തിച്ച് ശകാരിച്ചതാണ് പ്രകോപനത്തിന് കാരണമായത്.
കൊലപാതകം നടക്കുന്നതിന് മുൻപ് എയർഗണ്ണുമായി നിൽക്കുന്ന ചിത്രം സന്തോഷ് തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നത് അന്ന് വലിയ ചർച്ചയായിരുന്നു. പിന്നീട് ഇരുവരുടെയും വാട്സാപ്പ് ചാറ്റുകളും ഫോൺ കോൾ വിശദാംശങ്ങളും പോലീസ് വിശദമായി പരിശോധിച്ചതോടെ, ഭാര്യ മിനി നമ്പ്യാരുടെ പൂർണ്ണ അറിവോടെയായിരുന്നു സുഹൃത്തായ സന്തോഷ് രാധാകൃഷ്ണനെ വകവരുത്തിയതെന്ന് തെളിഞ്ഞു. തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത സന്തോഷും മിനിയും അടുത്തിടെയാണ് കേസിൽ ജാമ്യത്തിലിറങ്ങിയത്. ജാമ്യത്തിൽ കഴിയുന്നതിനിടെ കൂട്ടുപ്രതിയുടെ വീടിന് തൊട്ടടുത്തുതന്നെ സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്
No Comment.