Skip to content

chithrodayamflashnews.com

November 29, 2026 2:30 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

കാമുകനുമായുള്ള ബന്ധം ഭര്‍ത്താവ് അറിഞ്ഞു ; ഭാര്യയുടെ ആസൂത്രണത്തില്‍ അരും കൊ,ല

ഉത്തർപ്രദേശിലെ മീററ്റില്‍ യുവാവിനെ കൊ,ലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയും അവരുടെ കാമുകനും പൊലിസ് പിടിയിലായി. മൂന്ന് കുട്ടികളുടെ അമ്മയായ അഞ്ജലിയും അവരുടെ കാമുകൻ അജയും ചേർന്നാണ് ഭർത്താവ് രാഹുലിനെ കൊ,ലപ്പെടുത്തിയത്. രാഹുല്‍ അഞ്ജലിയുടെ അജയ്യുമായുള്ള ബന്ധം അറിഞ്ഞതോടെ ഉണ്ടായ അസ്വസ്ഥതയാണ് കൊ,ലപാതകത്തിലേക്ക് നയിച്ചത് എന്ന് പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തി.

കൃഷിയിടത്തില്‍ രാഹുലിന്റെ മൃ,തദേഹം കണ്ടെത്തിയപ്പോള്‍ രാഹുലിന്റെ ശരീരത്തില്‍ മൂന്ന് വെടിയുണ്ടകള്‍ ഉണ്ടായിരുന്നു. ആദ്യം പൊലിസ് സംശയിച്ചത് കവർച്ചാസംഘത്തിന്റെ പ്രവർത്തനമാണെന്നായിരുന്നു. എന്നാല്‍, അന്വേഷണം ആഴത്തില്‍ തുടർന്നപ്പോള്‍ സത്യം പുറത്തുവന്നു. മൊഴി രേഖപ്പെടുത്താൻ അഞ്ജലിയെ വിളിച്ചപ്പോള്‍ അവർ സ്ഥലത്തില്ലാത്തത് പൊലിസിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ അഞ്ജലിക്ക് ഗ്രാമത്തില്‍ തന്നെ മറ്റൊരു രഹസ്യബന്ധമുണ്ടെന്ന് പൊലിസ് കണ്ടെത്തി.

കാമുകൻ അജയെ തേടി പൊലിസ് അവന്റെ വീട്ടിലെത്തിയെങ്കിലും അജയ് അവിടെ ഉണ്ടായിരുന്നില്ല. ശക്തമായ അന്വേഷണത്തോടെ ഇരുവരെയും പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. അജയ് കുറ്റം സമ്മതിച്ചു. ഭർത്താവ് രാഹുല്‍ അഞ്ജലിയുടെ ബന്ധം അറിഞ്ഞതോടെ രാഹുല്‍ അസ്വസ്ഥനായായിരുന്നുവെന്നും, രാഹുലിനെ കൊ,ല്ലാൻ നിർദേശിച്ചത് അഞ്ജലിയാണെന്നും അജയ് മൊഴി നല്‍കി.
പ്ലാൻ ഇങ്ങനെയായിരുന്നു അജയ് രാഹുലിനെ വയലിനടുത്ത് കാണാൻ വിളിച്ചു. അവിടെയെത്തിയ രാഹുലിനെ അജയ് മൂന്ന് തവണ വെ,ടിവച്ചു കൊ,ന്നു. മൃ,തദേഹം കണ്ടെത്തി സംസ്കരിക്കപ്പെട്ടതിന് ശേഷം ഇരുവരും ഒളിവില്‍ പോകുകയായിരുന്നു.പൊലിസ് ഇരുവരെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാൻഡിലെടുത്തു. കേസ് അന്വേഷണം തുടരുകയാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6